ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ നവജാതശിശുവിനെ മാസങ്ങളോളം സ്വകാര്യ ആശുപത്രിയില്‍ തടഞ്ഞുവച്ചു. മാസം തികയാതെ ജനിച്ച എയ്ഞ്ചല്‍ എന്ന പെണ്‍കുഞ്ഞിനെയാണ് അഞ്ച് മാസത്തോളം ആശുപത്രിയില്‍ തടഞ്ഞുവച്ചത്. ആഫ്രിക്കന്‍ രാജ്യമായ ഗാബോണിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പിറന്നു ശേഷം 35 ദിവസത്തോളം കുഞ്ഞ് ഇന്ക്യൂബേറ്ററിലായിരുന്നു.
ചികിത്സയ്ക്കൊടുവില്‍ ക്ലിനിക് അധികൃതര്‍ 3,630 ഡോളര്‍ (2.33 ലക്ഷം രൂപ) ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ബില്ലടയ്ക്കാൻ മാതാ പിതാക്കൾക്ക് സാധിക്കാതെ വന്നതോടെ കുഞ്ഞിനെ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളുടെ ദുരനുഭവം കണ്ടു രാജ്യം കൈകോര്‍ക്കുകയായിരുന്നു.
ഗാബോണ്‍ പ്രസിഡന്റ് അലി ബോംഗോ അടക്കമുള്ളവര്‍ ഇതിനായി സംഭവന നല്കി. ഒടുവില്‍ ബില്‍ അടച്ചതോടെ കുഞ്ഞുമായി വീട്ടില്‍ പോകാന്‍ ക്ലിനിക് അധികൃതര്‍ അനുവാദം നൽകി. ക്ലിനിക്കൽ ഡോക്ടറുടെ പേരിൽ കേസ് ചാർജ് ചെയ്തെങ്കിലും പിന്നീട് കേസ് ഒഴിവാക്കി.
Post Your Comments