ലഖ്നൗ : നടപ്പാക്കുന്ന നയങ്ങളിലെല്ലാം വിജയം കാണുന്നത് യോഗി സര്‍ക്കിരിന്റെ ഏറ്റവും വലിയ ഗുണങ്ങളാണ്. ഇത്തവണത്തെ പുതിയ നയത്തിലൂടെ കനത്ത തിരിച്ചടിയേറ്റത് പരീക്ഷാ മാഫിയയ്ക്കാണ്. ഉത്തര്‍ പ്രദേശിലെ സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ലൗഡ് സ്പീക്കറുകളുടെ ശബ്ദം കേള്‍ക്കില്ലെന്നു മാത്രമല്ല, കുട്ടികള്‍ക്ക് ഉത്തരങ്ങളെഴുതിയ കടലാസുമായി ഏജന്റുമാരെ കാത്തു നില്‍ക്കേണ്ട ആവശ്യമില്ല. യോഗി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ പരീക്ഷ മാഫിയയെ ഒഴിവാക്കി പരീക്ഷകള്‍ ശുദ്ധീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു . എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. കേന്ദ്രങ്ങള്‍ക്ക് പുറത്ത് പൊലീസിനെ നിയോഗിച്ചു . തിരിച്ചറിയല്‍ കാര്‍ഡും ഹോള്‍ ടിക്കറ്റും കര്‍ശനമായി പരിശോധിച്ചു മാത്രമേ കുട്ടികളെ കടത്തി വിടുന്നുള്ളൂ.
Also Read : 20 ലക്ഷം തൊഴിലവസരങ്ങളുമായി യോഗി ആദിത്യനാഥ്
ഒന്നോ രണ്ടോ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറഞ്ഞു കൊടുക്കാന്‍ അദ്ധ്യാപകരും ശ്രമിക്കാറില്ല . ക്രമവിരുദ്ധമായി എന്തുണ്ടായാലും ഉടനടി സസ്പെന്‍ഷനാണ് ലഭിക്കുക എന്ന് അവരും മനസ്സിലാക്കി. പരീക്ഷ മാഫിയയുടെ ഏജന്റുമാര്‍ പലരും ഇപ്പോള്‍ ജയിലിലാണ് . ബാക്കിയുള്ളവര്‍ പരീക്ഷ കേന്ദ്രത്തിന്റെ അടുത്തേക്ക് പോലും വരുന്നില്ല. കര്‍ശന നടപടികള്‍ എടുത്തതോടെ പരീക്ഷയെഴുതാതായത് പത്ത് ലക്ഷം കുട്ടികളാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പരീക്ഷപ്പേടി കാരണമാകും കുട്ടികള്‍ ക്രമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ജയിക്കാന്‍ നോക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരീക്ഷപ്പേടി മാറ്റാനുള്ള കൗണ്‍സലിംഗ് സംസ്ഥാന വ്യാപകമായി നല്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് ഇതായിരുന്നില്ല സ്ഥിതി .കുട്ടികള്‍ക്ക് പകരമെഴുതാന് വരുന്നയാള്‍ക്ക് പതിനായിരങ്ങളായിരുന്നു ഫീസ് . ലൗഡ് സ്പീക്കര്‍ വഴി പറഞ്ഞു കൊടുക്കുന്ന ഓരോ ചോദ്യത്തിനും ആയിരങ്ങള്‍ ഫീസ് . പരീക്ഷ ഹാളിനു പുറത്ത് വിലപേശലുമായി അലഞ്ഞു നടക്കുന്ന ഏജന്റുമാര്‍. രാജ്യത്ത് തന്നെ ഏറ്റവും കുട്ടികള്‍ സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയെഴുതുന്ന സംസ്ഥാനത്തെ സ്ഥിതി അത്രയും പരിതാപകരമായിരുന്നു.പരീക്ഷ മാഫിയയുടെ ഇടപെടല്‍ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നോക്കുന്ന മന്ത്രിയുമായ ദിനേഷ് ശര്‍മ വ്യക്തമാക്കി. കോപ്പിയടിയും ആള്‍മാറാട്ടവും കര്‍ശനമായി തടയും . പഠിക്കുന്ന കുട്ടികളുടെ അവസരം ഇല്ലാതാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്കുന്നു.
Post Your Comments