
ഷാര്‍ജ: യുഎഇ യില്‍ 22 മനുഷ്യരെ സിമന്റ് മിക്സറില്‍ ഒളിപ്പിച്ചനിലയില്‍ പോലീസ് കണ്ടെത്തി. ഷാര്‍ജ ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഭവത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസ് അതോറിറ്റിയും ഷാര്‍ജ പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നു സ്ഥലത്തു പരിശോധന നടത്തിയത്.
സിമന്റ് മിക്സറില്‍ എന്താണ് എന്നു കണ്ടെത്താന്‍ എക്സറേ പരിശോധന നടത്തിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. മിക്സറിനുള്ളില്‍ കണ്ട 22 പേരില്‍ ആഫ്രിക്കന്‍ വംശജരും ഏഷ്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നതിന്റെ വിശദമായ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇതോടെ പോലീസ് വാഹന പരിശോധന കൂടുതൽ ശക്തമാക്കി.
read more:ശിവരാത്രി പൂജയുടെ പ്രസാദം കഴിച്ച 1500ല്‍ അധികം ഭക്തര്‍ ആശുപത്രിയില്‍
Post Your Comments