Latest NewsKeralaNews

പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷുഹൈബിന്റെ കുടുംബം

തിരുവനന്തപുരം: ഷുഹൈബ് വധത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍. മുപ്പതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം പൊലീസിനെതിരെ ഷുഹൈബിന്റെ കുടുംബം രംഗത്തെത്തി. ഷുഹൈബിന്റെ മരണം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് വീട്ടില്‍ വന്നില്ലെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു.

എടയന്നൂർ മേഖലയിലെ രാഷ്ട്രീയ തർക്കങ്ങളും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സിപിഎം പ്രവർത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് കഴിഞ്ഞു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ സതീശൻ പാച്ചേനി നടത്തുന്ന സമരം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button