Life StyleHome & Garden

അലങ്കരിക്കാം വീടിന്‍റെ അകത്തളത്തെ

വീടുകൾ എപ്പോഴും മനോഹരമായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.വീട് വെച്ച് കുറേ ഫർണിച്ചറുകൾ വാങ്ങിയിട്ടാൽ ആകർഷണമോ ഭംഗിയോ വീടിന് ഉണ്ടാകണമെന്നില്ല.വീട്ടിലെ ഓരോ മുറിയും പ്രത്യേക ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

മൾട്ടി ഡിസൈൻ കാർപ്പെറ്റുകൾ

മൾട്ടി കളറിലും വ്യത്യസ്ത ഡിസൈനിലുമുള്ള കാർപ്പെറ്റുകളാണ് ഇപ്പോൾ താരം.വീടിന്റെ അകത്തളങ്ങൾക്ക് ഭംഗി മാത്രമല്ല അലങ്കാരം കൂടിയായി കാർപ്പെറ്റുകൾ മാറി. വെൽവെറ്റും ത്രെഡും ചേർന്നുവരുന്ന മൾട്ടി ഡിസൈൻ കാർപ്പെറ്റാണ് ട്രെൻഡ്. 2700 മുതൽ 5500 വരെയാണ് വില. വിലയിൽ ഒന്നാമൻ ടർക്കിഷ് കാർപ്പറ്റാണ്. 11,500 രൂപയാണ് ഇതിന്റെ വില. കൂടുതലും സ്ക്വയർ ഷേപ്പിലുള്ള കാർപ്പറ്റിനാണ് ആവശ്യക്കാർ.റൗണ്ട് ഷേപ്പിലുള്ള വെൽവെറ്റും ത്രെഡും മിക്സ് ചെയ്തുവരുന്ന കാർപ്പെറ്റ് 4000 രൂപ മുതൽ ലഭ്യമാണ്.

ബീഡ് കർട്ടൻ

കാഴ്ച മുഴുവനായി മറയ്ക്കാത്ത തരത്തിലുള്ള ബീഡ് കർട്ടൻ വീണ്ടും ട്രെൻഡാവുകയാണ്. മുത്തുമാലപോെല കോർത്തിട്ട നീളമുള്ള ബീഡ് കർട്ടൻ വീടിന് എലിഗന്റ് ലുക്ക് തരുമെന്നതിൽ സംശയമില്ല. മുത്ത്, നൂല്, തടി, സ്റ്റോൺ, ഫൈബർ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള കർട്ടനുകൾ വിപണിയിൽ നിരന്നിട്ടുണ്ട്. സ്റ്റോണും മുത്തുകളും ഉപയോഗിച്ചുള്ള ബീഡ് കർട്ടന് ആവശ്യക്കാരേറെ. ഗിഫ്റ്റ് നൽകാൻവരെ ആളുകൾ ഇത് വാങ്ങാനെത്താറുണ്ടെന്ന് ഇന്റീരിയർ ഷോപ്പ്- റെഡ് കാർപ്പെറ്റ് ഉടമ മിഥുൻ പറയുന്നു. വലിയ സ്റ്റോൺ ഉപയോഗിക്കുന്നവയ്ക്ക് വില അല്പം കൂടും. 2000 രൂപ നൽകിയാലും വീടിന് മോടി കൂട്ടും. തടിയിലുള്ള കർട്ടൻ ബീഡ് 1200 മുതൽ ലഭ്യമാണ്. വിലയിൽ കുറവുള്ളത് നൂലുമാത്രം ഉപയോഗിച്ചുള്ള കർട്ടൻ ബീഡുകൾക്കാണ്. 550 മുതൽ ഇത് ലഭിക്കും. എന്നാൽ നൂലും സ്റ്റോണും മിക്സ് ചെയ്തുവരുന്ന കർട്ടൻ ബീഡ് വിലയിലും മുന്നിലാണ്. സിൽവർ, ഗോൾഡ് നിറങ്ങൾക്കാണ്‌ കൂടുതൽ ഡിമാൻഡ്‌.

ഫ്ലവർ വേസുകൾ

വീടിന്റെ ഷോക്കേസിൽ കുറേ സാധനങ്ങൾ നിരത്തിവയ്ക്കാം എന്ന സങ്കല്പം അപ്പാടെ മാറി. റൂമിന്റെ കോണിൽ വലിയ ഫ്ലവർ വേസ്‌ വയ്ക്കുന്നതാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. ഒത്തിരി മാറ്റങ്ങളോടെയാണ് ഫ്ലവർ വേസുകൾ എത്തുന്നത്. മുളയിലും തടിയിലും തീർത്ത് വ്യത്യസ്ത ഷേപ്പിലുള്ള ഫ്ലവർ വേസിനാണ് ആവശ്യക്കാർ കൂടുതൽ. മുളകൊണ്ടുള്ളവയ്ക്കാണ് വില കൂടുതൽ. വലിയ ബക്കറ്റിന്റെ ആകൃതിയിൽ മുളകൊണ്ടുള്ള ഫ്ലവർ വേസ് പ്രത്യേക ലുക്ക് തന്നെയാണ്. അതിൽ ഫ്ലവറിന് പകരം ചീകി മിനുസപ്പെടുത്തിയെടുത്ത മുളയുടെ കമ്പ് തന്നെയാണ് ഉപയോഗിക്കുന്നത്. എണ്ണത്തിനനുസരിച്ചാണ് ഇവയുടെ വില.

ഫ്ളവർ വേസിന് ആവശ്യമായ പൂക്കൾ ആവശ്യക്കാർക്കുതന്നെ സെറ്റ് ചെയ്തെടുക്കാം. തെർമോക്കോൾ, റബ്ബർ, മുത്ത്, പ്ലാസ്റ്റിക്, കോട്ടൺ മെറ്റീരിയൽ തുടങ്ങിയവയെല്ലാം ഫ്ലവർ നിർമിക്കാൻ ഉപയോഗിക്കുന്നു. പ്ലൈവുഡിലും തടിയിലും മണ്ണ് ഉപയോഗിച്ചു നിർമിക്കുന്ന ഫ്ലവർ വേസിന് ആവശ്യക്കാർ കൂടുതലാണ്. 1300 രൂപ മുതൽ ഇവ ലഭ്യമാണ്. കുപ്പിയിൽ ഫ്രൂട്ട്സ് നിറച്ച രീതിയിലെത്തുന്നതും മെർക്കുറി ഉപയോഗിച്ചുള്ളതുമായ ഷോക്കേസ് പീസുകൾക്കും ഇപ്പോൾ ഡിമാൻഡ്‌ കൂടുതലാണ്.

കുഞ്ഞൻ ക്ലോക്കുകൾ

ഇത്തിരി കുഞ്ഞൻ ക്ലോക്കുകൾക്ക് വലിയ ഡിമാൻഡാണ്. വിമാനം, സ്മൈലി, കളിപ്പാട്ടം തുടങ്ങി നിരവധി ആകൃതിയിലെത്തുന്ന ക്ലോക്ക് വീടിന് അലങ്കാരമാണ്.കുഞ്ഞൻമാരാണെങ്കിലും വിലയിൽ കേമൻമാരാണ്. ലെതർ ടൈപ്പിലുള്ള ചെറിയ ക്ലോക്കുകളും ഇപ്പോൾ വിപണിയിലുണ്ട്. 1500 രൂപയാണ് ഇവയുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button