Latest NewsKeralaNews

ആന്റണി പെരുമ്പാവൂര്‍ നികത്തിയ പാടത്ത് സി.പി.എം കൃഷിയിറക്കി

കൊച്ചി•സിനിമ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നികത്തിയ പാടത്ത് സി.പി.എം കൃഷിയിറക്കി. മനയ്ക്കത്താഴം പാടശേഖരത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ കൊടികുത്തി കൃഷിയിറക്കിയത്. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.

ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലെ ഒരേക്കര്‍ സ്ഥലത്തെ നിലം നികത്തിയതാണ് വിവാദമായത്. ആന്റണി തണ്ണീര്‍ത്തട നിയമം ലംഘിച്ച് പാഴ്മരങ്ങള്‍ നട്ട് നിലം നികത്താന്‍ ശ്രമിക്കുന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിയമം ലംഘിച്ചുള്ള പ്രവൃത്തികള്‍ നടക്കുന്നതായി കാണിച്ച് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ നേരത്തെ ജില്ലാ കളക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനയില്‍പാടം നികത്താന്‍ ശ്രമം നടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് തണ്ണീര്‍ത്തട നിയമത്തിന് എതിരായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി ആന്റണി പെരുമ്പാവൂരിന് ഇടക്കാല സ്റ്റേ അനുവദിക്കുകയും ചെയ്തു. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുംതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്ന വ്യവസ്ഥയോടെയായിരുന്നു സ്റ്റേ അനുവദിച്ചിരുന്നത്. എന്നാല്‍ ഈ വ്യവസ്ഥ മറികടന്ന് ആന്റണി പെരുമ്പാവൂരിന്റെ സ്ഥലത്ത് ഇപ്പോഴും പ്രവൃത്തികള്‍ നടക്കുന്നുവെന്ന് ആരോപിച്ചാണ് സി.പി.എം നിലം കൈയേറി കൃഷിയിറക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button