Uncategorized

യു.എ.ഇയില്‍ റെഡ് അലര്‍ട്ട് : യു.എ.ഇ സ്തംഭിച്ചു : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ദുബായ് : യു.എ.ഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണല്‍ ഇളക്കി മാറ്റുന്ന അതിശക്തമായ പൊടി കാറ്റ് വീശുന്നു. ഇന്ന് രാവിലെ മുതലാണ് അതിശക്തമായ കാറ്റ് വീശാന്‍ ആരംഭിച്ചത്. ഇതോടെ ചുറ്റുമുള്ളതൊന്നും കാണാനാവാത്ത സ്ഥിതിയായതോടെ യു.എ.ഇ സ്തംഭിച്ചു. ഇതോടെ ജനങ്ങള്‍ക്ക് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കി.

പൊടിക്കാറ്റ് വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. വാഹനം ഓടിക്കുന്നവര്‍ക്ക് തൊട്ടടുത്തുള്ള വാഹനത്തെ കാണാന്‍ സാധിക്കാത്ത തരത്തിലായിരുന്നു പൊടിപടലങ്ങള്‍ ഉയര്‍ന്നത്.

യു.എ.ഇയുടെ കിഴക്കന്‍ ഭാഗത്തുനിന്ന് (ചെങ്കടല്‍ )കുറഞ്ഞ സമ്മര്‍ദ്ദത്തിലുള്ള വായുവും തെക്കുകിഴക്കന്‍ ഭാഗത്തു നിന്നുള്ള ഉയര്‍ന്ന വായുമര്‍ദ്ദവും ചേര്‍ന്ന് ശക്തമായ കാറ്റാണ് ആഞ്ഞു വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കാറ്റ് വ്യാഴാഴ്ചയും വീശും. പൊടിക്കാറ്റ് ആഞ്ഞ് വീശിയതോടെ യു.എ.ഇ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. ഇതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

യു.എ.ഇയില്‍ വ്യാഴാഴ്ച വരെ വീശുന്ന കാറ്റ് ഗതി മാറി സൗദി അറേബ്യയെ ലക്ഷ്യമാക്കി നീങ്ങുമെന്നും യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതോടെ അബുദാബി പൊലീസ് ജാഗരൂകരായി രംഗത്തുണ്ട്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് കര്‍ശനം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ വളരെ വേഗത കുറച്ചു വേണം പോകാനെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.പൊടിക്കാറ്റ് അതിശക്തമായ സ്ഥലങ്ങളില്‍ വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.

പൊടിക്കാറ്റിനൊപ്പം ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. യു.എ.ഇയുടെ പല ഭാഗത്തും മേഘാവൃതമാണ്.

യു.എ.ഇയില്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ അറേബ്യന്‍ ഗള്‍ഫ് സീയിലും ഒമാന്‍ കടലിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button