Latest NewsKeralaNews

മത്സ്യബന്ധന ബോട്ടുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; പണികിട്ടുന്നത് സാധാരണ ജനങ്ങള്‍ക്ക്

കൊല്ലം: മത്സ്യബന്ധന ബോട്ടുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നത്.

Also Read : കടല്‍ ശുചീകരിക്കാന്‍ മന്ത്രി ഇറങ്ങി; കിട്ടിയത് 250 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടിയും നിരന്തരമായ ഇന്ധന വര്‍ദ്ധനവിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 3800 മത്സ്യബന്ധന ബോട്ടുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button