Latest NewsNewsIndia

ത്രിശൂലം ആണോ കുരിശാണോ വേണ്ടതെന്നു തീരുമാനിക്കേണ്ടത് ക്രിസ്ത്യാനികളാണ് : നാഗാലാൻഡ് പള്ളിയിലെ സർക്കുലർ വിവാദത്തിൽ

ന്യൂഡൽഹി : ക്രിസ്ത്യാനിയാണോ,എങ്കിൽ മതമാണ് ആദ്യം അതു കഴിഞ്ഞ് മതി രാജ്യത്തെ വോട്ടവകാശം എന്ന് സർക്കുലറുമായി നാഗാലാൻഡിലെ ക്രിസ്ത്യൻ പുരോഹിതന്മാർ. നാഗാലാൻഡ്,ത്രിപുര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് ക്രിസ്ത്യൻ പുരോഹിതന്മാർ പൗരന്മാർക്ക് നിർദേശം നൽകിയത്. നാഗാ ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിലിന്റെ പേരിലുള്ള നിർദേശമടങ്ങിയ സർക്കുലറിന്റെ കോപ്പി ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.

ത്രിശൂലം ആണോ കുരിശാണോ വേണ്ടതെന്നു തീരുമാനിക്കേണ്ടത് ക്രിസ്ത്യാനികളാണ് എന്നും സർക്കുലറിൽ പറഞ്ഞിട്ടുണ്ട് .ഹൈന്ദവ സംഘടനയായ ബിജെപിയെ ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള നാഗാലാൻഡിൽ വിജയിപ്പിക്കരുതെന്നാണ് സർക്കുലറിന്റെ ഉള്ളടക്കം. നാഗാ ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിലിന്റെ പേരിലുള്ള നിർദേശമടങ്ങിയ സർക്കുലറിന്റെ കോപ്പി ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. ഹൈന്ദവ സംഘടനയായ ബിജെപിയെ ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള നാഗാലാൻഡിൽ വിജയിപ്പിക്കരുതെന്നാണ് സർക്കുലറിന്റെ ഉള്ളടക്കം.

പൗരന്റെ മൗലികാവകാശങ്ങൾ പോലും ഹനിക്കും വിധം തീരുമാനങ്ങളെടുക്കുന്ന പുരോഹിതന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉന്നയിക്കുന്നത്. ജനാധിപത്യ രാഷ്ട്രത്തിൽ പൗരന്മാർക്കുള്ള വോട്ടവകാശത്തിൽ കൈകടത്തിയുള്ള ക്രിസ്ത്യൻ പുരോഹിതന്മാരുടെ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button