KeralaNews

യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ പഠിപ്പ് മുടക്ക്

കണ്ണൂര്‍: നാളെ കണ്ണൂർ ജില്ലയില്‍ കെ.എസ്.യു പഠിപ്പ് മുടക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യു നാളെ(ബുധനാഴ്ച്)പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. “സി.പി.എം നേതൃത്വത്തിലുള്ള ഗുണ്ടാ ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തുന്ന അനധികൃത ഇടപെടലുകള്‍ അതീവ ഗൗരവകരമെന്ന്” കെ.എസ്.യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി. കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോൾ പൊലീസ് നിഷ്ക്രിയമാണ്. സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി മാറിയ ജില്ലാ പോലീസ് മേധാവിയും ഭരണകൂടവും ജില്ലയ്ക്ക് ബാദ്ധ്യതയായി മാറിയെന്നും കെ.എസ്.യു ആരോപിച്ചു.

Read also ;യൂത്ത് കോൺഗ്രസ് നേതാവിന്‍റെ കൊലപാതകം ; സിപിഎം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞെന്ന് കുമ്മനം രാജശേഖരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button