മട്ടന്നൂര്‍(കണ്ണൂര്‍): യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരിന്റെ കൊലപാതകവുമായി ബന്ധപെട്ടു നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മട്ടന്നൂർ പോലീസ്. എന്നാൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും സി.ഐ എ.വി. ജോണ്‍ അറിയിച്ചു. അതേസമയം ഷുഹൈബിന്റെ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥപ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രസ്താവനയിലൂടെ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Read also ;ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം ഭീകരതയുടെ തെളിവാണെന്ന് എ.കെ ആന്റണി
Post Your Comments