Latest NewsIndiaNews

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ശ്രീനഗറിലെ കരണ്‍ നഗറിനു സമീപം സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടറ്റലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു . ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഫ് ജവാന്‍ കൊല്ലപ്പെടുകയും ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു . 30 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇരു തീവ്രവാദികളെയും വധിക്കാന്‍ സുരക്ഷാസേനക്ക് കഴിഞ്ഞത്.

പുലര്‍ച്ചെ നാലോടെ കരണ്‍ നഗര്‍ 23 ആം ബറ്റാലിന്റെ സുരക്ഷാമേഖലയിലേക്ക് എകെ 47 തോക്കുകളും സ്‌പോടകവസ്തുക്കളുമായി നുഴഞ്ഞു കയറിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ നേരെ വെടിവെക്കുകയായിരുന്നു . സുരക്ഷ സേനയുടെ തിരിച്ചടിയില്‍ സമീപത്തെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ അഭയം പ്രാപിച്ച തീവ്രവാദികള്‍ വെടിവെപ്പ് തുടര്‍ന്നു . ഒരാളെ നേരത്തെ വകവരുത്തിയെങ്കിലും അവശേഷിച്ചയാളെ കീഴ്‌പ്പെടുത്താന്‍ 30 മണിക്കൂറോളം വേണ്ടി വന്നു.

രണ്ടാമത്തെ തീവ്രവാദിയെയും വെടിവെച്ചിട്ട സൈനികര്‍ പ്രദേശത്ത് പരിശോധന തുടരുകയാണ് . ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കര്‍ എ തോയ്ബ ഏറ്റെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button