തൃശൂര്‍: കാമുകനെത്തേടിയെത്തിയ യുവതിയെ സഹായവാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പത്തൊന്‍പതുകാരിയെയാണ് സഹായവാഗ്ദാനം പറഞ്ഞു കബളിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. 2011 മേയ് 19 നാണ് കേസിനാസ്പദമായ സംഭവം. പാഞ്ഞാള്‍ പൂളക്കല്‍ പറമ്പില്‍ ഹുസൈനെ (35) ആണു തൃശൂര്‍ ഒന്നാം അഡി.അസി.സെഷന്‍സ് ജഡ്ജി കെന്നത്ത് ജോര്‍ജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. ഈ കേസില്‍ സന്തോഷിനെതിരേ ചെറുതുരുത്തി പോലീസ് കേസെടുത്തിരുന്നു.
പിന്നീട് സന്തോഷിന്റെ സുഹൃത്തായ ഹുസൈന്‍ യുവതിയോടു സഹതാപം കാട്ടി അടുത്തുകൂടുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സന്തോഷ് യുവതിയെ റെയില്‍വേ സ്റ്റേഷനു സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.
കാമുകന്‍ സന്തോഷിനെ കണ്ട് വിവാഹകാര്യം സംസാരിക്കാനാണ് കണ്ണൂര്‍ സ്വദേശിയായ യുവതി റെയില്‍വേ സ്റ്റേഷനിലെത്തിയത്. എന്നാല്‍ യുവതി എതിര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബലമായി കീഴ്പ്പെടുത്തി. പിന്നീടു പുലര്‍ച്ചെ മൂന്നുമണിയോടെ യുവതിയെ ചെറുതുരുത്തി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു. യുവതിയുടെ അവസ്ഥ കണ്ടു റെയില്‍വേ പോലീസ് ഇടപെടുകയായിരുന്നു. വടക്കാഞ്ചേരി സി.ഐ: മുരളീധരനാണ് കുറ്റപത്രം നല്‍കിയത്.
Post Your Comments