Latest NewsNewsIndia

ക്രി​മി​ന​ലാ​യ ഒ​രാ​ള്‍ ഭാ​ര​വാ​ഹി​യാ​കു​ക​യോ ന​യി​ക്കു​ക​യോ ചെ​യ്യു​ന്ന പാ​ര്‍​ട്ടി​യു​ടെ ര​ജി​സ്​​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ സുപ്രീം കോടതിയിൽ ഹർജി: കോടതിയുടെ പ്രതികരണം ഇങ്ങനെ

ന്യൂ​ഡ​ല്‍​ഹി: ക്രി​മി​ന​ലും അ​ഴി​മ​തി​ക്കാ​ര​നു​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ ഒ​രാ​ള്‍​ക്ക്​ എ​ങ്ങ​നെ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി ത​ല​വ​നാ​യി തു​ട​രാ​ന്‍ ക​ഴി​യു​മെ​ന്ന്​ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര. ക്രി​മി​ന​ലാ​യ ഒ​രാ​ള്‍ ഭാ​ര​വാ​ഹി​യാ​കു​ക​യോ ന​യി​ക്കു​ക​യോ ചെ​യ്യു​ന്ന പാ​ര്‍​ട്ടി​യു​ടെ ര​ജി​സ്​​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ അ​ധി​കാ​രം ന​ല്‍​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി നേ​താ​വ്​ അ​​ശ്വ​നി കു​മാ​ര്‍ ഉ​പാ​ധ്യാ​യ സ​മ​ര്‍​പ്പി​ച്ച ഹർ​ജി​യി​ലാ​ണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​യു​ടെ വി​ശു​ദ്ധി​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ ഇ​ത്ത​രം പ​ഴു​തു​ക​ളെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജനങ്ങൾ ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കുന്നത് ഒരു ക്രിമിനൽ അല്ല. ഒരു ക്രിമിനൽ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് എത്തിയാൽ അയാളാണ് തന്റെ പാ​ര്‍​ട്ടി​യു​ടെ ബാ​ന​റി​ല്‍ ആ​ര്​ മ​ത്സ​രി​ക്ക​ണ​മെ​ന്ന്​ തീ​രു​മാ​നി​ക്കു​ന്നത്.

സ്​​കൂ​ളും ആ​ശു​പ​ത്രി​യും ന​ട​ത്തു​ന്ന​തു​പോ​ലെ​യ​ല്ല രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ണ്ടാ​ക്കു​ന്ന​ത്. ക്രി​മി​ന​ലു​ക​ള്‍ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളാ​കു​ന്ന​ത്​ ത​ട​യു​ന്ന ഈ ഹർജ്ജി ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button