ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്കും അബദ്ധനീക്കങ്ങള്ക്കും അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് പാകിസ്ഥാൻ. അതിര്‍ത്തിയിലെ അനര്‍ഥത്തിനു കനത്ത വില നല്‍കേണ്ടിവരുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിന് മറുപടിയായി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഖുറം ദസ്തഗിര്‍ ഖാന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ പ്രകോപനങ്ങള്‍, മിഥ്യാ തന്ത്രങ്ങള്‍, അനര്‍ഥങ്ങള്‍ എന്നിവ ശിക്ഷിക്കപ്പെടാതെ പോവില്ല. അത് സമതുലിതവും ആനുപാതികവുമായ മറുപടികള്‍ ഏറ്റുവാങ്ങുമെന്നായിരുന്നു പാകിസ്ഥാന്റെ പ്രസ്താവന. സുംജവാന്‍ സൈനിക ക്യാമ്പിനു നേരേയുണ്ടായ ഭീകരാക്രമണത്തിനു പാക്കിസ്ഥാന് വില നല്‍കേണ്ടി വരുമെന്നാണു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് മുൻപ് വ്യക്തമാക്കിയിരുന്നു.
Post Your Comments