ഭോപ്പാൽ / മധ്യപ്രദേശ് : മധ്യപ്രദേശ് വനം വകുപ്പിന് അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ പ്രശംസ.അപൂര്‍വയിനം ആമകളുടെ കള്ളക്കടത്തു നടത്തുന്ന സംഘത്തിലെ പ്രധാനിയായ സിംഗപ്പൂര്‍ സ്വദേശി മണിവണ്ണന് മുരുഗേശനെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് മധ്യപ്രദേശ് വനം വകുപ്പ് പ്രശംസ ഏറ്റുവാങ്ങിയത്.
ഏറെ നാളായി ഇന്റര്‍ പോളിനെ വെട്ടിച്ചു നടക്കുകയായിരുന്ന മുരുഗേശനെ മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗര്‍ ഫോഴ്സ് ജനുവരി 31നാണ് പിടികൂടിയത്. തായ്ലന്ഡ്, മലേഷ്യ, മക്കാവു, ഹോങ്കോംഗ്, ചൈന, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇയാള്‍ക്ക് കള്ളക്കടത്ത് ഇടപാടുകൾ ഉണ്ടായിരുന്നു.
Post Your Comments