
തിരുവനന്തപുരം•സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാൻ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻറെ ജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്.
ആർ. എസ്. എസും സി. പി. എമ്മും ഒരുപോലെയാണെന്ന് പറഞ്ഞ് സി. പി. എമ്മിനെ വെള്ളപൂശുകയായിരുന്നു ഇത്രയും കാലം ചെന്നിത്തലയും കൂട്ടരും. സി. പി. എമ്മിനെ പ്രതിരോധിക്കാൻ കേരളത്തിൽ ഇനി കോൺഗ്രസ്സിനു കഴിയില്ല. കാലങ്ങളായുള്ള ഒത്തുതീർപ്പും കൂട്ടുകച്ചവടവും കോൺഗ്രസ്സിനെ കേരളത്തിൽ നിലംപരിശാക്കിക്കഴിഞ്ഞു. സി. പി. എമ്മിൻറെ ഭീകരതയെ നേരിടാൻ കോൺഗ്രസ്സ് അണികൾക്ക് ബി. ജെ. പിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂ. ജനരക്ഷായാത്രയെ സി. പി. എമ്മിനൊപ്പം ചേർന്ന് പരിഹസിച്ച ചെന്നിത്തലയുടെ ഇപ്പോഴത്തെ വിലാപത്തിന് കാൽ കാശിൻറെ വിലപോലുമില്ലെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments