ദിവസേനെ ഇരുന്നുള്ള ജോലി ചെയ്യുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നു ഏവർക്കും അറിയാം. കഴുത്തു വേദന, നടുവേദന ഇറ്റിനുദ്ദാഹരങ്ങളാണ്. എന്നാൽ 9 മുതല്‍ 10 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നു പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇപ്രകാരം ജോലി ചെയ്യുന്നവരിൽ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ പെട്ടെന്ന് പിടിപെടുമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരുന്നു ജോലി ചെയുമ്പോൾ രീരത്തിലെ രക്തപ്രവാഹത്തെ ഇത് ബാധിക്കും. പത്തുമണിക്കൂറോ അതിലധികമോ ദിവസവും ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് ശരാശരി കൂടിയ നിലയില്‍ ട്രോപോനിന്‍സ് കണ്ടെത്തിയതെന്നും ഇത് ഹൃദ്രോഗസാധ്യതതയാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Read also ;ഈ ലക്ഷണങ്ങൾ ഉള്ള സ്ത്രീകളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതൽ
Post Your Comments