Latest NewsKeralaNews

ക്രിമിനല്‍ കേസ് പ്രതികളായിട്ടുള്ളത് പതിനൊന്നു മുഖ്യമന്ത്രിമാര്‍; രണ്ടാം സ്ഥാനം പിണറായി വിജയന്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കുന്ന റിപ്പോര്‍ട്ടുമായി അസോസിയെഷന്‍ ഫോര്‍ ഡമോക്രാറ്റിക് റീഫോം. രാജ്യത്തെ 31 മുഖ്യമന്ത്രിമാരില്‍ പതിനൊന്നു പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളെന്നാണ് എ. ഡി. ആര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍. ഇവരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

Also Read : ഇങ്ങനെ ഒരു ഗവര്‍ണറെ കിട്ടിയതില്‍ നമുക്കഭിമാനിക്കാം: സി.പി.എം സര്‍ക്കാരും 1850 ക്രിമിനലുകളും പിന്നെ നമ്മുടെ ഗവര്‍ണറും: അധ്യാപികയായ അഞ്ജു പാര്‍വതി പ്രഭീഷിന്റെ ശ്രദ്ധേയമായ ലേഖനം

22 കേസുകളാണ് ഫട്നാവിസിന്റെ പേരിലുള്ളത്. ഇതില്‍ മൂന്നെണ്ണം ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനലുകളും അഴിമതിക്കാരും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃനിരയില്‍ എത്തുന്നതിന്റെ യുക്തിയെന്തെന്ന സുപ്രിം കോടതി പരാമര്‍ശത്തിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ലിസ്റ്റിലുള്ള മറ്റു മുഖ്യമന്ത്രിമാര്‍

പിണറായി വിജയന്‍, കേരള , സി.പി.എം പതിനൊന്നു കേസുകള്‍

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി എ.എ.പി പത്തു കേസ്

രഘുബാര്‍ ദാസ് ഝാര്‍ഖണ്ഡ് ബി.ജെ.പി എട്ടു കേസ്

അമരീന്ദര്‍ സിങ് പഞ്ചാബ് കോണ്‍ഗ്രസ് നാലു കേസ്.

യോഗി ആദിത്യ നാഥ് ഉത്തര്‍പ്രദേശ് ബി.ജെ.പി നാലു കേസ്

എന്‍ ചന്ദ്ര ബാബു നായിഡു ആന്ധ്രപ്രദേശ് ടിഡിപി മൂന്ന് കേസ്

കെ ചന്ദ്രശേഖര്‍ റാവു തെലങ്കാന ടിആര്‍എസ് രണ്ടു കേസ്

വി നാരായണ സ്വാമി പുതുച്ചേരി കോണ്‍ഗ്രസ് രണ്ടു കേസ്

മെഹബൂബ മുഫ്തി ജമ്മു കശ്മീര്‍ പിഡിപി ഒരു കേസ്.

നിതീഷ് കുമാര്‍ ബിഹാര്‍ ജെഡി(യു) ഒരു കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button