ന്യൂഡൽഹി: ബാലനെ കൊലപ്പെടുത്തി ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ച അയൽവാസി പിടിയിൽ. ഡൽഹിയിലെ സ്വരൂപ് നഗറിലാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. അവ്ദേശ് സക്യ എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. ഏഴ് വയസുകാരനായ ആശിഷിനെ കഴിഞ്ഞ മാസം ഏഴിനു കാണാതായതിനെ തുടർന്ന് പിതാവ് കരണ്‍സിംഗ് പോലീസിൽ പരാതി നൽകി. ശേഷം അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭിച്ചില്ല. ഇതിനിടെയാണ് അവ്ദേശിന്റെ വീട്ടിൽനിന്ന് ദുർഗന്ധം പരന്നത് സമീപവാസികൾ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ എലി ചത്തതാണെന്നു ഇയാൾ മറുപടി നൽകി. തുടർന്ന് പോലീസ് ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് പെട്ടിയിൽ അടച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
തന്നെ കാണാൻ വീട്ടിൽ ഇടയ്ക്കിടെ ആശിഷ് വീട്ടിൽ വരാറുണ്ടായിരുന്നെന്നും കുട്ടിയുടെ പിതാവ് ഈ സന്ദർശനം വിലക്കിയതാണ് കൊല ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. ഉത്തർപ്രദേശ് സ്വദേശിയായ അവ്ദേശ് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കവെയാണ് ഇത്തരമൊരു ക്രൂരകൃത്യം നടത്തി യത്.
Post Your Comments