Latest NewsIndiaNews

ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം ഭീകരതയുടെ തെളിവാണെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവം സിപിഎം ഭീകരതയുടെ തെളിവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി.അധികാരം ഉപയോഗിച്ച്‌ എന്ത് ചെയ്യാം എന്നാണ് സിപിഎം മനോഭാവം. കൊലപാത രാഷ്ട്രീയം എന്നത് സിപിഎമ്മിന്‍റെ രക്തത്തില്‍ അലിഞ്ഞതാണ്. അവര്‍ അത് ഉപേക്ഷിക്കില്ല എന്നതിന്‍റെ തെളിവാണിത്. ഭരണത്തിന്‍റെ തണലില്‍ സിപിഎം അക്രമം നടത്തുന്നത് പോലീസ് നോക്കി നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ക്രിമിനല്‍ കേസ് പ്രതികളായിട്ടുള്ളത് പതിനൊന്നു മുഖ്യമന്ത്രിമാര്‍; രണ്ടാം സ്ഥാനം പിണറായി വിജയന്

കേന്ദ്ര ഭരണം നടത്തുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും മത്സരിച്ച്‌ നടത്തുന്ന കൊലപാതകങ്ങള്‍ കാരണം ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതം നഷ്ടമായിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പുവരുത്താന്‍ കഴിയാത്ത പോലീസിന് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും എ.കെ ആന്റണി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button