വാട്‌സ്ആപ്പിലൂടെ ഇനി പണമിടപാടും, ചിത്രങ്ങള്‍ അയയ്ക്കുന്ന പോലെ പണക്കൈമാറ്റം നടത്താം. റിസര്‍വ് ബാങ്കിന്റെ പിന്തുണയോടെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടപ്പാക്കിയ യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) വഴിയാണു സേവനം ലഭ്യമാക്കുന്നത്.
ബാങ്ക് അ്ക്കൗണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുമായി യുപിഎ മുഖേന അഞ്ച് മിനിറ്റ് കൊണ്ട് ബന്ധിപ്പിക്കാം. മറ്റ് പേയ്‌മെന്റ് വോലറ്റുകളില്‍ നിന്നു വ്യത്യസ്തമായി യുപിഐയില്‍ പണം ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും നേരിട്ടു വിനിമയം ചെയ്യപ്പെടുക. ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ്ങിനായി അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ് തുടങ്ങിയവ നല്‍കണമെങ്കില്‍ ഇവിടെ ആകെ ആവശ്യമുള്ളതു പണം ലഭിക്കേണ്ട വ്യക്തിയുടെ ഫോണ്‍ നമ്പര്‍ മാത്രമാണ്.
നിലവില്‍ ഈ സേവനം നിശ്ചിത ഉപഭോക്താക്കള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സേവനമുള്ളയാള്‍ക്കു മറ്റൊരാളെ ഇന്‍വൈറ്റ് ചെയ്താല്‍ അയാള്‍ക്കും പേയ്‌മെന്റ് സൗകര്യം ലഭിക്കും.
Post Your Comments