രേഷ്മ എന്ന തുണ്ട് നടിയോട് മലയാളികള്‍ക്കു തോന്നിയത് പുഛവും അറപ്പും മാത്രമാണ്. വൈറലായി യുവാവിന്റെ കുറിപ്പ്. മലയാളത്തിലെ മുന്‍കാല സോഫ്റ്റ് പോണ്‍ നായിക രേഷ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം റിലീസായി റോസപ്പു എന്ന ചിത്രം എന്നു പറയുന്നു. ഇതുമായി ബന്ധപ്പെട്ടു റീസെ തോമസ് എന്ന യുവാവ് എഴുതിയ നിരൂപണമാണ് വൈറലാകുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് യുവാവ് കുറിപ്പ് എഴുതിരിക്കുന്നത്. രേഷ്മ എന്ന തുണ്ട് നടിയോട് മലയാളികള്‍ക്കു തോന്നിയത് പുഛവും അറപ്പും മാത്രമാണ്, സണ്ണി ലിയോണിനു കിട്ടുന്ന അംഗീകാരം ആ പേരിനില്ല, എന്നാല്‍ അവനവന്റെ സ്വകാര്യ നിമിഷങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അവിടെ രേഷ്മയ്ക്കു കിട്ടുന്ന സ്വീകാര്യത അതിബൃഹത്താണെന്നാണ് കുറിപ്പിൽ പറയുന്നത്.
read also: എങ്ങനെ കാണും തുണ്ട് പടം? മുദ്രാവാക്യ വീഡിയോ ഷെയര്‍ ചെയ്തവര്‍ കുടുങ്ങും
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
റോസാപ്പൂ ” എന്ന ചിത്രത്തെക്കുറിച്ച് ഞാൻ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങൾ ആ ചിത്രങ്ങൾ പറയും…
നീണ്ട ഒരു വിശകലനത്തേക്കാൾ, ആ ചിത്രങ്ങൾക്കായിരിക്കും നിങ്ങളോട് കൂടുതൽ സംസാരിക്കുവാനാകുക..
കുറച്ച് നാളുകൾക്ക് മുൻപാണ്,
സിനിമാ മംഗളത്തിലോ മറ്റോ ആണെന്ന് തോന്നുന്നു, മാന്യതയുടെ മുഖമുള്ള മലയാളി അറിയാനിഷ്ടപ്പെടാത്ത ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് ഞാൻ വായിച്ചിരുന്നു, ഒരുപാട് വേദനിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, അസ്വസ്ഥത പെടുത്തുകയും ചെയ്ത ആ ജീവിതത്തെക്കുറിച്ച്, കുറച്ച് നാളുകൾക്ക് ശേഷം നെറ്റിലും കണ്ടപ്പോൾ ഞാൻ അതിവിടെ പങ്ക് വെക്കുകയും ചെയ്തു..
ആ സ്ത്രീയുടെ പേര് ‘രേഷ്മ’ ..
വായിക്കുമ്പോൾ നിങ്ങളുടെ മുഖത്തുണ്ടാവുന്ന വികാരം എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ, കാരണം ‘സണ്ണി ലിയോൺ’ എന്ന് പറയുമ്പോൾ കിട്ടുന്ന അന്തസ്സും ശ്രേഷ്ഠതയുമൊന്നും ‘രേഷ്മ’ എന്ന പേരിനില്ല. എന്നാൽ സദാചാരബോധത്തിന്റെ മേലാട അഴിച്ച് വെച്ച്, അവനവന്റെ സ്വകാര്യ നിമിഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അവിടെ രേഷ്മക്ക് കിട്ടുന്ന സ്വീകാര്യത അതിബൃഹത്തായതാണ്..
ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന പല മഹതികളായ നായികമാരെപ്പോലെ, ഒരുകാലത്ത് സിനിമയുടെ വെള്ളിവെളിച്ചം തേടിയെത്തിയതാണ്, പിന്നീട് ജീവിതത്തിന്റെ വെട്ടം കാണാനാവാതെ ഇരുളുകൾക്കുള്ളിലേക്ക് ആഴ്ന്നിറങ്ങിപ്പോയ ‘രേഷ്മ’ ഇന്നെവിടെയാണെന്ന് ആ൪ക്കുമറിയില്ല, എന്നാൽ അവരുടെ ശരീരം ഇന്നും ലക്ഷങ്ങൾ ഇന്റ൪നെറ്റിൽ തിരഞ്ഞുകൊണ്ടിരിക്കുന്നു..
സണ്ണി ലിയോണെ ബഹുമാനിക്കാനും, അവർക്ക് വേണ്ടി തടിച്ചുകൂടാനും തിരക്കിടുന്ന മലയാളിക്ക് ഇവരെപ്പോലുള്ളവരെ കുറിച്ച് സംസാരിക്കുന്നതൊക്കെ ഒരുതരം നിലവാരമില്ലായ്മയാണ്..
2000 ആണ്ടിന്റെ അവസാനം കാക്കനാട്ടിലെ ഏതോ ഒരു ഫ്ളാറ്റിൽ നിന്നും വ്യഭിചാരത്തിന് അറസ്റ്റിലായ ‘രേഷ്മ’ എന്ന ‘തുണ്ട് നടിയോട്’ മലയാളിക്ക് തോന്നിയത്, പുച്ഛവും അറപ്പും മാത്രമാണ്, എന്നാൽ അന്ന് ആ സ്ത്രീയുടെ മുഖത്ത് കാണപ്പെട്ട വല്ലാത്ത ഒരു നിർവികാരത, ഏതൊരു മനുഷ്യനേയും വേട്ടയാടുന്നതായിരുന്നു…
‘റോസാപ്പൂ’ ഒരു മഹത്തായ സിനിമയാണെന്ന് സ്ഥാപിക്കുവാനല്ല എന്റെ ശ്രമം, എന്നാൽ മലയാളി തന്റെ സ്വീകരണമുറിയിൽ സംസാരിക്കുവാനിഷ്ടപ്പെടാത്ത ഒരു ഇമോഷനെ കുറിച്ചുള്ള ഒരോർമ്മപ്പെടുത്തലാണ് ഈ ചിത്രം.
ഒരു കാലഘട്ടത്തെ Softporn ഇന്റസ്ട്രിയുടെ എല്ലാ ദാരുണാവസ്ഥയും ചിരിയിലൂടെ നമ്മിലേക്കെത്തിച്ചിട്ട്, അവസാനം ഒരു നിമിഷം നമ്മെയൊന്ന് ചിന്തിപ്പിക്കാൻ വിടുന്നിടത്താണ് , നമ്മൾ ചിരിച്ച ചിരിയെല്ലാം നമ്മെ തന്നെ പരിഹസിച്ചതായിരുന്നില്ലേ എന്ന് തോന്നിപ്പോകുന്നത്..
ഒരുതരം ‘ലീലയിലെ കുട്ടിയപ്പൻ’ സ്റ്റെെൽ അംഗീകാരവും വിശദീകരണവുമല്ലിത്,
ഉള്ളിലുണ്ടായ ഒരു അസ്വസ്ഥതയും, ചില ജീവിതങ്ങളെ കുറിച്ച് അറിയുമ്പോഴുണ്ടാവുന്ന വേദനയും മാത്രമാണ്..
അഞ്ജലിയും, ബിജുവേട്ടനും, നീരജും, സൗബിനും, ബേസിലേട്ടനുമെല്ലാം അഭിനന്ദനമർഹിക്കുന്നു ഇങ്ങനൊരു ചിത്രം ചെയ്തതിന്..
മാത്രമല്ല വിനുവേട്ടന് പ്രത്യേക നന്ദി ഈ ധെെര്യത്തിന്.., കാരണം ഈ ചിത്രം മുന്നോട്ട് വെക്കുന്ന Emotion മലയാളിക്ക് വിലക്കപ്പെട്ടതാണ്, എന്നാൽ എല്ലാവരുടെ ഉള്ളിലുള്ളതുമാണ്..
Post Your Comments