Latest NewsIndiaNews

ഭീകരാക്രമണം : പാകിസ്ഥാന്റെ മറുപടി ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ സുന്‍ജ്വാന്‍ കരസേന ക്യാംപില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍. പങ്കുണ്ടെന്ന ആരോപണം അവര്‍ നിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനു മുന്‍പ് ഇന്ത്യന്‍ മാധ്യമങ്ങളും ഉദ്യോഗസ്ഥരും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.

തങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന ഇന്ത്യ, ഞങ്ങള്‍ക്ക് യുദ്ധഭ്രാന്താണെന്ന് പറഞ്ഞു പരത്തുകയാണെന്നും പാക്ക് വിദേശകാര്യ വക്താവ് ആരോപിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ പാക്കിസ്ഥാനെതിരെ ദുഷ്ടാരോപണങ്ങള്‍ നല്‍കുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പ്രത്യേക വിഭാഗങ്ങള്‍ തന്നെയുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഈ ആരോപണങ്ങള്‍ തെറ്റാണെന്നും പാക്കിസ്ഥാനെ മനപൂര്‍വം കരിവാരിതേയ്ക്കുകയാണെന്നും രാജ്യാന്തരസമൂഹം മനസിലാക്കുമെന്നും വക്താവ് പറഞ്ഞു.

ജമ്മു- പഠാന്‍കോട്ട് ബൈപാസിനോടു ചേര്‍ന്നുള്ള ഇന്‍ഫന്‍ട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തില്‍ കനത്ത ആയുധശേഖരവുമായി ഭീകരര്‍ ഇരച്ചുകയറിയത്. ക്യാംപിന്റെ പിന്‍ഭാഗത്തെ കാവല്‍ക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്ത് ഒളിച്ചതുമൂലമാണ് ഇവരെ തുരത്താന്‍ വൈകിയത്. ഇന്നലെ പുലര്‍ച്ചെയോടെ മൂന്നാമത്തെ ഭീകരനെയും വകവരുത്തി സൈനിക നടപടികള്‍ സേന അവസാനിപ്പിച്ചു.

ആക്രമണത്തില്‍ അഞ്ചു ജവാന്മാരാണു വീരമൃത്യു വരിച്ചത്. ആറു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. 2016 നവംബര്‍ 29നു നഗ്രോട്ടയിലെ സൈനിക ക്യാംപില്‍ ഇരച്ചുകയറി മൂന്നു ഭീകരര്‍ നടത്തിയ സമാനമായ ആക്രമണത്തില്‍ രണ്ട് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ വീരമൃത്യു വരിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button