Latest NewsKeralaNews

വിവാഹം മുടങ്ങി : വിവാഹത്തലേന്ന് വരെ പ്രതിശ്രുത വരനുമായി സല്ലപിച്ചിരുന്ന യുവതി വിവാഹ ദിവസം പെട്ടെന്ന് മനംമാറ്റം

തിരുവനന്തപുരം: വധു കതിര്‍മണ്ഡപത്തിലെത്തിയത് നിറകണ്ണുകളുമായി. താലികെട്ടിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് സിനിമ കഥയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തനിക്ക് ഈ വിവാഹത്തിന് താല്‍പ്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്ന് വധു പറഞ്ഞതോടെ വിവാഹം മുടങ്ങി. പാറശ്ശാല മഞ്ചവിളാകം പരക്കുന്ന ക്ഷേത്രത്തിലായിരുന്നു സംഭവ പരമ്പര അരങ്ങേറിയത്

കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ വരന്‍ കതിര്‍മണ്ഡപത്തില്‍ കയറിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കതിര്‍മണ്ഡപത്തിലേക്ക് അച്ഛനും അമ്മയും വധുവുമായെത്തി. നിറകണ്ണുകളുമായാണ് യുവതി എത്തിയത്. കതിര്‍മണ്ഡപത്തിലെത്തിയപ്പോള്‍ യുവതിയുടെ പ്രഖ്യാപനവും എത്തി. തനിക്ക് വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് യുവതി പറഞ്ഞു.

ബിഎസ് എസി നേഴ്‌സിങിന് ഒപ്പം പഠിച്ച മഹാരാഷ്ട്രക്കാരനുമായുള്ള പ്രണയ ബന്ധവും വിശദീകരിച്ചു. അച്ഛനും അമ്മയും പെണ്‍കുട്ടിയുടെ കാലു പിടിച്ചു. അപ്പോഴും പെണ്‍കുട്ടി വഴങ്ങിയില്ല. ഇതോടെ കതിര്‍മണ്ഡപത്തില്‍ ഇരുന്ന യുവാവ് പ്രതിസന്ധിയിലുമായി. വിവാഹത്തിന് എത്തിയ വരന്റെ വീട്ടുകാര്‍ ബഹളവും തുടങ്ങി. ഇടന്‍ പൊലീസ് എത്തി. പ്രശ്‌നം പരിഹരിച്ചു. വിദേശത്ത് ജോലി നോക്കുന്ന യുവാവിന്റെ വിവാഹമാണ് ഇങ്ങനെ മുടങ്ങിയത്.

നാല് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം. മോതിര മാറ്റവും നടന്നു. വിവാഹത്തലേന്ന് വരെ യുവതിയുമായി യുവാവ് ഫോണിലും സംസാരിച്ചു. പക്ഷേ ഒരു സൂചനയും നല്‍കിയില്ല. പക്ഷേ തീര്‍ത്തും നാടകയീയമായിരുന്നു കതിര്‍മണ്ഡപത്തിലെ യുവതിയുടെ പ്രതികരണങ്ങള്‍. വരന്റെ വീട്ടിലെ സ്വീകരണ ചടങ്ങുകള്‍ക്ക് ഉച്ച ഭക്ഷണവും ഒരുക്കിയിരുന്നു.

വിവാഹം മുടങ്ങിയതോടെ തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം വരന്റെ ബന്ധുക്കള്‍ വിവരിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് യുവതിയുടെ ബന്ധുക്കള്‍ ഉറപ്പ് നല്‍കി. ഇതോടെയാണ് തര്‍ക്കങ്ങള്‍ തീര്‍ന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button