Latest NewsIndiaNews

പാകിസ്ഥാനെക്കുറിച്ച് അഭിമാനിക്കുന്നു: ഇന്ത്യയാണ് പ്രശ്നം- മണിശങ്കര്‍ അയ്യര്‍

കറാച്ചി•വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ വീണ്ടും. പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവനയുമായാണ് അയ്യര്‍ രംഗത്തെത്തിയിരിക്കുന്നത്.

പാകിസ്ഥാനെക്കുറിച്ച് താന്‍ അഭിമാനിക്കുന്നതായും ഇന്ത്യയുമായുള്ള പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടും ഇന്ത്യയാണ് അതിന് തയ്യാറാകാതെ തടസങ്ങള്‍ ഉണ്ടാക്കുന്നതെന്ന് മണിശങ്കര്‍ പറഞ്ഞു. കറാച്ചിയിലെ ഒരു പൊതുചടങ്ങില്‍ വച്ചാണ് അയ്യര്‍ ഇന്ത്യയെ തള്ളി പറഞ്ഞത്.

അയ്യരുടെ വാക്കുകള്‍ വന്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. കശ്മീർ , ഇന്ത്യ-പ്രത്യക്ഷ ഭീകരവാദം എന്നീ കാര്യങ്ങങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടതെന്നും ഇന്ത്യൻ സൈനികരെ കൊലപ്പെടുത്താൻ ഭീകരരെ ഉപയോഗിച്ചതായി തുറന്നു പറഞ്ഞ പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവ്വേസ് മുഷറഫിന്റെ നയങ്ങൾ ഇന്ത്യയും,പാകിസ്ഥാനും സ്വീകരിക്കണമെന്നും അയ്യര്‍ അഭിപ്രായപ്പെട്ടു.

“ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു, കാരണം ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു”. ഇന്ത്യയും “നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണം”- എന്നും അയ്യര്‍ പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രസ്താവന വിവാദമായതോടെ ഇന്ത്യയെന്നും അയൽരാജ്യങ്ങളെ സ്നേഹിക്കാറുണ്ടെന്നും അതേ രീതിയിൽ താനും പാകിസ്ഥാനെ സ്നേഹിക്കുന്നതായി അഭിപ്രായപ്പെട്ടതാണെന്നുമാണ് അയ്യരുടെ വിശദീകരണം.

ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രം മോദിയെ ‘നീച് ആദ്മി’ എന്ന വിളിച്ചതിനെത്തുടര്‍ന്ന് അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button