ശ്രീനഗർ : ചർച്ചയിലൂടെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിതർക്കം പരിഹരിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പ്രശ്നപരിഹാരത്തിന് യുദ്ധം ഒരു വഴിയല്ല. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെങ്കിൽ പാക്കിസ്ഥാനുമായി ചർച്ച മാത്രമാണ് പോംവഴിയെന്നും മന്ത്രി പറഞ്ഞു. തുടർച്ചയായി കാഷ്മീരിൽ ഭീകരാക്രമണങ്ങൾ സംഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രാത്രി വാർത്താ അവതാരകർ ഇന്നു എന്നെ രാജ്യദ്രോഹിയായി മുദ്ര കുത്തുമെന്ന് എനിക്കറിയാം.അത് ഞാൻ കാര്യമാക്കുന്നില്ല. കാരണം ജമ്മു കാഷ്മീരിലെ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. നമുക്ക് ചർച്ച വേണം, കാരണം യുദ്ധം ഒരു മാർഗമല്ലെന്നും മെഹബൂബ ട്വീറ്റ് ചെയ്തു.
Dialogue with Pakistan is necessary if we are to end bloodshed. I know I will be labelled anti-national by news anchors tonight but that doesn’t matter. The people of J&K are suffering. We have to talk because war is not an option.
— Mehbooba Mufti (@MehboobaMufti) February 12, 2018
Post Your Comments