Latest NewsKeralaNews

ജേക്കബ്‌ തോമസിന്റെ വിശദീകരണം തള്ളി സര്‍ക്കാര്‍

തിരുവനന്തപുരം: ഡിസംബർ ഒമ്പതിന് തലസ്ഥാനത്ത് നടന്ന പരിപാടിയിൽ ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേർത്ത് സർക്കാരിനെതിരായി പ്രസംഗിച്ചതി കുറിച്ച് ഡി.ജി.പി ജേക്കബ് തോമസ് നൽകിയ വിശദീകരണം സർക്കാർ തള്ളി.

സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായി തകർന്നുവെന്ന ജേക്കബ് തോമസിന്റെ പ്രസ്താവന ഗുരുതരവും മാപ്പർഹിക്കാത്ത തെറ്റാണെന്നും സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പോൾ ആന്റണി,​ ജേക്കബ് തോമസിന് നൽകിയ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

ജേക്കബ് തോമസിന്റെ പ്രസംഗത്തെ തുടർന്ന് സസ്‌പെൻഷനിൽ കഴിയുകയാണ് ഐ.എം.ജി ഡയറക്ടർ കൂടിയായ ജേക്കബ് തോമസ്. ജേക്കബ് തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button