Latest NewsNewsLife Style

അലര്‍ജി അകറ്റും ഈ ഔഷധ എണ്ണകള്‍

നാരങ്ങാ തൈലം ലസീകവ്യൂഹത്തെ സഹായിക്കുകയും അത് വഴി ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ നേരിടുവാനുള്ള രോഗപ്രതിരോധശേഷി ശരീരത്തിന് നല്‍കുകയും ബാക്റ്റീരിയകള്‍ പെരുകുന്നത് തടയുകയും ചെയ്യുന്നു. വായുവില്‍ നിന്നുള്ള അണുക്കളെ തുരത്തുവാന്‍ ഈ തൈലം വീടിനകത്ത് തളിച്ചാല്‍ മതി.

ഒരു ഗ്ലാസ് വെള്ളത്തില്‍ 1-2 തുള്ളി നാരങ്ങാ തൈലം ഒഴിച്ച് കുടിക്കുക. ശരീരത്തിന് പ്രതിരോധശേഷിയേകുന്നു. കര്‍ട്ടനുകള്‍, കിടക്കവിരികള്‍, ചവുട്ടികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ നിന്ന് ബാക്റ്റീരിയകളെ തുരത്തുവാന്‍ ഈ തുണികള്‍ അലക്കുവാന്‍ ഉപയോഗിക്കുന്ന സോപ്പുപൊടിയില്‍ കുറച്ച് നാരങ്ങാ തൈലം ഒഴിക്കാം.

read also: പേരക്ക എന്ന ഔഷധങ്ങളുടെ കലവറയെ കുറിച്ചറിയാം

പഴുപ്പ്, വൃണങ്ങള്‍ തുടങ്ങിയവ ഭേദമാക്കുവാനും അലര്‍ജി അകറ്റുവാനുമുള്ള ശക്തിയുള്ള എണ്ണയാണ് ലാവണ്ടര്‍ എണ്ണ. അലര്‍ജിക്ക് ആശ്വാസവും പരിഹാരവുമാണിത്. അലര്‍ജിയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ കുറച്ച് തുള്ളി ലാവണ്ടര്‍ എണ്ണ കൈയ്യില്‍ പുരട്ടിയിട്ട് മൂക്കിന് തുമ്പത്ത് വയ്ക്കുക. എന്നിട്ട് ശക്തിയായി ശ്വാസമെടുക്കുക. കൂടാതെ, ചുരുട്ടിയ പഞ്ഞി കഷണങ്ങളില്‍ ലാവണ്ടര്‍ എണ്ണ മുക്കി വയ്ക്കുക. ഇത് അലര്‍ജിയുള്ള സമയങ്ങളില്‍ കൈയ്യില്‍ കരുതാവുന്നതാണ്.

യൂറോപ്പ്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് കര്‍പ്പൂരതുളസി എണ്ണ അലര്‍ജിക്കുള്ള ഉത്തമ പ്രതിവിധിയാണെന്നാണ്. നിര്‍ത്താതെയുള്ള ചുമ, ആസ്തമ എന്നിവ ശമിപ്പിക്കുവാന്‍ ഇത് സഹായിക്കും. ശരീരത്തിനകത്തെ കഫം പുറത്തേക്ക് വരുവാനും, അതുവഴി അലര്‍ജി, സൈനസൈറ്റീസ്, ചുമ, ജലദോഷം എന്നിവയ്ക്കും ഈ എണ്ണ പരിഹാരം നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button