Latest NewsIndiaNews

ദലിത് നിയമ വിദ്യാര്‍ഥിയെ തല്ലിക്കൊന്നു

അലഹബാദ്​: യു.പിയില്‍ ദലിത്​ നിയമവിദ്യാര്‍ഥിയെ തല്ലികൊന്നു. യു.പി സ്വദേശിയായ ദിലീപാണ്​ കൊല്ലപ്പെട്ടത്​. അലഹബാദിലെ റസ്​റ്റോറന്‍റില്‍ വെച്ച്‌​ ഒരു സംഘം ആളുകള്‍ ദിലീപിനെ ഹോക്കി സ്​റ്റിക്കുകളും ഇഷ്​ടികയും ഉപയോഗിച്ച്‌​ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട്​ മരിച്ചു.

ഒരു സംഗം ആളുകൾ ദിലീപിനെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. വിഡിയോയിൽ ദിലീപിനെ ഹോക്കി സ്റ്റിക്കുകൊണ്ട് മർദിക്കുന്നത് കാണാം. ദിലീപ് റസ്​റ്റോറന്‍റി​ല്‍ നിന്ന് ഇറങ്ങി വരവെയായിരുന്നു ആക്രമണം ഉണ്ടായത്. ഇയാളെ അടിച്ച് അവശനാക്കിയ ശേഷം ആ ക്രമികൾ സ്ഥലംവിട്ടു. ഏറെ നേരത്തിന് ശേഷം ഹോട്ടലിൽ എത്തിയ ഒരാളാണ് ദിലീപിനെ ആശുപത്രിയിൽ എത്തിച്ചത്.

മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ദിലീപ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ദിലീപിന്റെ സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റസ്​റ്റോറന്‍റില്‍ വെച്ച്‌ പ്രതികളുമായി ദിലീപ് വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു ഇതാണ് ദിലീപിനെ മർദിക്കാൻ കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button