ന്യൂഡൽഹി : ആധാർകാർഡ് ഇല്ലെന്ന കാരണത്താൽ അവശ്യസേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുതെന്ന് ആധാർ അതോറിറ്റി. മെഡിക്കൽസേവനം, സ്കൂൾപ്രവേശനം, പൊതുവിതരണസമ്പ്രദായം തുടങ്ങിയ കാര്യങ്ങളിൽ ആധാർ നിർന്ധമല്ലെന്ന് അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.
മുൻപും ആധാറില്ലായെന്ന കരണാത്താൽ സേവനങ്ങൾ നിഷേധിക്കപ്പെട്ടതിൽ പരാതികൾ ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് ആധാർ അതോറിറ്റി കഴിഞ്ഞ വർഷം സർക്കുലർ പുറപ്പെടുവിച്ചിരുന്നെങ്കിലും പരാതികൾ അവസാനിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ആധാർ അതോറിറ്റി വീണ്ടും നിലപാട് ആവർത്തിച്ചത്.
Post Your Comments