Latest NewsKeralaCinemaNews

ഫെമിനിസത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്ന സമൂഹത്തിലാണ് നാം ഇപ്പോഴുള്ളത്; പൃഥ്വിരാജ്

ഫെമിനിസവുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ലെന്ന് നടന്‍ പൃഥ്വിരാജ്. ഇന്ന് ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാൽ ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമെ കഴിയുകയുള്ളൂവെന്നും താരം വ്യക്തമാക്കി.

ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം ചിന്തിച്ചു വേണം. ഫെമിനിസം നല്ലതാണെങ്കിലും ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. അതിനു ശേഷം മാത്രമായിരിക്കണം സംസാരിക്കാനെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥി കൂട്ടിച്ചേര്‍ത്തു.

read also: പൃഥ്വിരാജ് ആര്‍.എസ്.എസിനെ ഭയക്കുന്നയാളല്ല; ടൊവിനോ

നമ്മള്‍ ഇപ്പോഴുള്ളത് ഫെമിനിസത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്ന സമൂഹത്തിലാണെന്ന കാര്യം കാണാതിരിക്കരുത്. ചര്‍ച്ചയുടെ ഭാഗം ആക്കേണ്ടതുണ്ട് ഇക്കാര്യവും. പല കാര്യങ്ങളും ഉയര്‍ന്നു വരുന്നത് അബദ്ധധാരണകള്‍ മൂലമാണെന്നും പൃഥ്വിരാജ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button