കണ്ണൂര്‍: ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിനായി സഹകരണ സംഘം രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി. മാത്രമല്ല സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലെയും സ്വര്‍ണ ഉരുപ്പടികള്‍ അതാത് ബാങ്കുകളില്‍ നിന്നുള്ള പ്രത്യേക സ്‌ക്വാഡിനെ കൊണ്ടു പരിശോധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് രൂപീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എട്ടാമത് സഹകരണ കോണ്‍ഗ്രസിലാണ് .
ഇടതു മുന്നണി സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിന് സ്വീകരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. സഹകരണ സംഘങ്ങള്‍ വഴി ഈ വിഭാഗത്തിന് ഗ്രാന്റ് ഉള്‍പ്പടെയുള്ള ധനസഹായം നല്‍കും.
read also: ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ഇഷ്ടമുള്ള ജോലി കണ്ടെത്താം : സഹായ ഹസ്തവുമായി സര്‍ക്കാര്‍
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത് രാജ്യത്തു തന്നെ ഇതാദ്യമായാണ്. സംഘങ്ങളിലൂടെ ഇവര്‍ക്കു സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും സാധിക്കും. ആദ്യം ട്രാന്‍സ്ജെന്‍ഡേഴ്‌സ് സഹകരണ സംഘം രൂപീകരിക്കുക സഹകരണ നിയമം അനുശാസിക്കുന്നത്ര അംഗങ്ങളെ ലഭ്യമാകുന്ന ജില്ലകളിലാകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ സഹകരണ ബാങ്കുകളിലെയും സ്വര്‍ണ ഉരുപ്പടികള്‍ പരിശോധിക്കുക ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ചീഫ് എക്‌സിക്യുട്ടീവ്, ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ്. ഒരു മാസത്തിനകം ഈ പരിശോധന പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം.
Post Your Comments