Latest NewsNewsInternational

പ്രധാനപ്പെട്ട അഞ്ച് കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചു

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലൂടെ പ്രധാനപ്പെട്ട അഞ്ച് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യന്‍ ഓയില്‍ എണ്ണക്കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനന പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി ലഭിക്കുന്നത് അടക്കമുള്ള അഞ്ച് കരാറുകളാണ് ഒപ്പുവെച്ചത്.

അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയിലാണ് പുതിയ നേട്ടം ഇരു രാജ്യങ്ങൾക്കും ഉണ്ടായത്. ഇത് കൂടാതെ റെയില്‍വേ, ഊര്‍ജം, മാനവശേഷി, സാമ്പത്തിക മേഖലകളിലുള്ള കരാറുകളിലും ഇരു നേതാക്കളും ഒപ്പുവച്ചു.

Read also:നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ യു.എ.ഇ ത്രിവര്‍ണശോഭയില്‍ ഒരുങ്ങി

അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം 2018 മുതല്‍ 40 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഓയില്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനനത്തില്‍ ഇളവ് ലഭിക്കും. ഇതുപ്രകാരം അബുദാബിയുടെ ലോവര്‍ സാക്കും പുറംകടല്‍ എണ്ണ പര്യവേഷണത്തില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്ക് പങ്കചേരാം. 60 ശതമാനം ഓഹരികള്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്കും 30 ശതമാനം ഓഹരികള്‍ മറ്റ് അന്താരാഷ്ട്ര കമ്പനികള്‍ക്കുമാണ്. ശേഷിക്കുന്ന 10 ശതമാനമാണ് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക.

വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ചൂഷണം തടയുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തൊഴില്‍പരമായ ഇ പ്ലാറ്റ്ഫോമുകളില്‍ നിലനില്‍ക്കുന്ന ദോഷകരമായ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് കരാര്‍ തൊഴിലാളികള്‍ക്കായി വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികള്‍ നടപ്പാക്കാനും ധാരണയായിട്ടുണ്ട്.

റെയില്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സഹകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്ത് സംയുക്തമായി ഗവേഷണവും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും ഇരു നേതാക്കളും ധാരണയില്‍ എത്തിയിട്ടുണ്ട്. സാമ്ബത്തിക സേവന രംഗത്ത് സഹകരണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണിത് നടപ്പാക്കുന്നത്. ഇനി മുതല്‍ സാമ്ബത്തിക മേഖലയില്‍ ഇരു രാജ്യങ്ങളും പരസ്പരം നിക്ഷേപം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button