
അബുദാബി: നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ യു.എ. ഇ ഒരുങ്ങി. ബുര്‍ജ് ഖലീഫ, ദുബായ് ഫ്രൈം, അഡ്നോക് ആസ്ഥാനം എന്നിവയെല്ലാം ത്രിവര്‍ണ ശോഭയില്‍ മനോഹരമായി ഒരുക്കിയിരിക്കുകയാണ്. പലസ്തീനില്‍ നിന്നും വൈകീട്ടാണ് മോദി യു.എ.ഇയിലേക്ക് തിരിക്കുന്നത്.
Read More: ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിലെത്തി
അബുദാബിയില്‍ പുതുതായി പണിതീര്‍ത്ത പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്. അബുദാബി അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശിയും സായുധ സേനാ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ സ്വീകരിക്കും.
Post Your Comments