സൗദി: എക്‌സിറ്റ് റീ-എന്‍ട്രി വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സൗദിയില്‍ ലഘൂകരിച്ചു. ഇനി സ്‌പോണ്‍സര്‍ നേരിട്ട് പാസ്‌പോര്‍ട്ട് ഓഫീസിനെ രാജ്യം വിട്ട് തിരിച്ചെത്താത്തവരുടെ വിസ റദ്ദാക്കാന്‍ സമീപിക്കേണ്ട. വിസ സോഫ്റ്റ്വെയര്‍ മുഖേന കാലാവധി കഴിഞ്ഞു രണ്ടു മാസം പിന്നിട്ടാല്‍ റദ്ദാകുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
read also: സൗദി തൊഴിൽ മേഖലയിലെ നിയമ ലംഘനവും ശിക്ഷയും ഭേദഗതി ചെയ്തു -പുതിയ നിയമങ്ങൾ ഇങ്ങനെ
ഇത് വിദേശ തൊഴിലാളികള്‍ക്കും ഫാമിലി വിസ ഉള്ളവര്‍ക്കും ബാധകമാണ്. എന്നാല്‍ റീ-എന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് നിശ്ചിത കാലത്തേക്ക് സൗദിയിലേക്ക് വരുന്നതിനുള്ള വിലക്ക് തുടരുമെന്നാണ് സൂചന.
Post Your Comments