തിരുവനന്തപുരം: ക്വോറം തികയാത്തതിനെത്തുടർന്ന് മന്ത്രിസഭായോഗം മാറ്റിവച്ചെന്ന വാർത്ത തെറ്റാണെന്ന് മന്ത്രി എ.കെ.ബാലൻ. മുഖ്യമന്ത്രി നേരത്തെതന്നെ യോഗം മാറ്റിവച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഓർഡിനൻസുകൾ പുനഃസ്ഥാപിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ വീണ്ടും മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. നിയമസഭാ സമ്മേളനം അവസാനിച്ചശേഷം ബുധനാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭായോഗത്തിലാണ് വെള്ളിയാഴ്ച വീണ്ടും പ്രത്യേക മന്ത്രിസഭായോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments