Latest NewsNewsInternational

സൈന്യത്തിന്റെ കനത്ത വെടിവയ്പിനെ തുടർന്ന് യുദ്ധവിമാനം തകർന്നു വീണു

ദമസ്കസ്: ഇസ്രയേൽ യുദ്ധവിമാനം വടക്കൻ ഇസ്രയേലിൽ തകർന്നു വീണു. സിറിയൻ സൈന്യത്തിന്റെ കനത്ത വെടിവയ്പിനെ തുടർന്നാണ് വിമാനം തകർന്നു വീണത്. വിമാനവേധ തോക്കുകളുപയോഗിച്ച് സിറിയൻ സേന തകർത്തത് ഇസ്രയേലിന്റെ എഫ് 16 യുദ്ധവിമാനമാണ് . പാരച്യൂട്ട് വഴി വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. ഇവരിൽ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു

read also: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

ആക്രമണമുണ്ടായത് ഇസ്രയേൽ ലക്ഷ്യമാക്കി സിറിയയിൽ നിന്നും പുറപ്പെട്ട ഇറാനിയൻ നിർമിത ആളില്ലാ വിമാനം (ഡ്രോൺ) തകർത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചതിന് പിന്നാലെയാണ്. സിറിയയിലെ ഇറാൻ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താനെത്തിയ യുദ്ധവിമാനമാണ് വെടിവച്ചിട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ സിറിയയിൽ ഇസ്രയേൽ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പ്രത്യാക്രമണം ഉണ്ടാകുന്നത്. ഇസ്രയേൽ ആക്രമണത്തിൽ സിറിയൻ സൈനികർക്കും പരിക്കേറ്റതായി ചില വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button