ഈസ്റ്റ് ജറുസലം: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. അമേരിക്കൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജറുസലം പ്രഖ്യാപനത്തേത്തുടർന്നുണ്ടായ പ്രതിഷേധപരമ്പരകകൾക്കിടെ ഗാസാ അതിർത്തിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ ട്രംപിന്‍റെ പ്രഖ്യാപനത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ യുഎൻ പ്രമേയം അംഗീകരിക്കാനാവില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗാസയിൽ സംഘർഷമുണ്ടായത്. 2,000ലേറെ വരുന്ന പലസ്തീനികളാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ പറഞ്ഞു.
Post Your Comments