മധ്യപ്രദേശ്: സ്‌കൂളിന് പുറത്ത് പുറത്ത് ടൂര്‍ണമെന്റും പാട്ടും നൃത്തവും നടക്കുമ്പോള്‍ മധ്യപ്രദേശിലെ തിക്കാമംഗഡിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ പൊരിവെയിലത്ത് സ്‌കൂള്‍ ടെറസിലിരുന്ന് പരീക്ഷയെഴുതി. കുട്ടികളെ ടെറസ്സില്‍ വെറും നിലത്ത് വരിവരിയായാണ് പരീക്ഷക്കിരുത്തിയത്. പൊരിവെയിലത്ത് അധ്യാപകരുടെ മേല്‍നോട്ടത്തിലായിരുന്നു സംഭവം. വളരെ പ്രയാസപ്പെട്ടാണ് കുട്ടികള്‍ വാര്‍ഷിക പരീക്ഷയെഴുതിയത്.
പരീക്ഷ നടക്കുന്നതിനിടെ സ്‌കൂള്‍ മുറ്റത്ത് സ്ത്രീകള്‍ നൃത്തം ചെയ്യുന്ന രംഗങ്ങളടങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടുത്തെ മുന്‍ എം.എല്‍.എയുടെ ഓര്‍മ്മപുതുക്കലിന്റെ ഭാഗമായുള്ള പരിപാടിയായിരുന്നു ഇത്. സംഭവത്തെകൂറിച്ച് ജില്ലാ ഭരണകൂടത്തിന് യാതൊരുവിധ അറിവുമില്ലെന്നും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടുമില്ലെന്നും ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞു.
Also Read : റയാന്‍ സ്‌കൂളിന് പിന്നാലെ മറ്റൊരു കൊലപാതകം; ഒന്‍പതാം ക്ലാസുകാരനെ കൊന്നത് സഹപാഠികള്‍
ഇതൊരു പുതിയ സംഭവമല്ല, കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സകൂളിലെ ക്ലാസ്റൂം ഡാല്‍സ് ബാറാക്കുകയും സ്ത്രീകള്‍ പണം സ്വരൂപിക്കുകയും ചെയ്തതായും വാര്‍ത്തയുണ്ടായിരുന്നു. ഒരു സ്വകാര്യ കക്ഷിയും ഗ്രാമീണ കൗണ്‍സില്‍ ചെയര്‍മാനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണിത് എന്ന ആരോപണമുണ്ട്.
Post Your Comments