
റാമള്ള: നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീനിലെത്തി. ഇസ്രയേൽ ഹെലിക്കോപ്റ്ററുകളുടെ അകമ്പടിയോടെ, ജോർദാൻ രാജാവിന്റെ ഹെലികോപ്റ്ററിലാണു മോദി റാമല്ലയിലെത്തിയത്. തുടർന്ന് പാലസ്തീന്‍ നേതാവും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു.
Read Also: പ്രധാനമന്ത്രിക്ക് കത്തെഴുതി ജേക്കബ് തോമസ്: തനിക്ക് ജീവന് ഭീഷണിയുള്ളതായി കത്തിൽ പരാമർശം
അബ്ദുല്ല രണ്ടാമൻ രാജാവിനെ കണ്ട മോദി, ഇന്ത്യ–ജോർദാൻ ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഏകദേശം അഞ്ചോളം കരാറുകളാണ് ഇന്ത്യയും പലസ്തീനും ഒപ്പുവെക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുമായെല്ലാം ബന്ധപ്പെട്ട് കരാര്‍ ഒപ്പിടുമെന്നാണ് സൂചന. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. പലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷം ഒമാന്‍, യു.എ.ഇ എന്നിവിടങ്ങളും സന്ദര്‍ശിക്കും.
Post Your Comments