Latest NewsNewsInternational

എട്ട് കോടിയുടെ ലോട്ടറി അടിച്ചയാള്‍ സുഹൃത്തുക്കള്‍ക്ക് മദ്യസത്കാരം നടത്തിയ ശേഷം ആത്മഹത്യ ചെയ്തു

ബാങ്കോക്ക്: എട്ട് കോടിയുടെ ജാക്ക്‌പോട്ട് ലോട്ടറി അടിച്ച 42കാരന്‍ ആത്മഹത്യ ചെയ്തു. 8.44 കോടി(9.50 ലക്ഷം യൂറോ)ആണ് ഇയാള്‍ക്ക് ജാക്ക്‌പോട്ട് അടിച്ചത്. കിഴക്കന്‍ തായ്‌ലന്‍ഡിലെ ചോന്‍ബുരിയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മദ്യസത്കാരം നടത്തിയ ശേഷമായിരുന്നു ആത്മഹത്യ.

മദ്യസത്കാരത്തിന് ശേഷം നോക്കിയപ്പോള്‍ ലോട്ടറി ടിക്കറ്റ് കണ്ടില്ല ഇതെ തുടര്‍ന്ന് സ്വയം വെടിവെച്ച് ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. 9,50000 യൂറോയുടെ ജാക്ക് പോട്ട് ലോട്ടറി അടിച്ചെന്ന് പറഞ്ഞ് 42കാരനായ ജിറാവുത്ത് പോംഗ്ഫാനാണ് നിശാപാര്‍ട്ടി ഒരുക്കിയത്.

പാര്‍ട്ടിക്ക് ശേഷം അടുത്ത ദിവസം രാവിലെയാണ് ലോട്ടറി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേ തുടര്‍ന്നാണ് ജിറാവുത്ത് ജീവനൊടുക്കിയത്. തനിക്ക് ലോട്ടറി അടിച്ചെന്നുള്ളത് ശരിയാണെന്നും അതിന്റെ പേരില്‍ കുടുംബാംഗംങ്ങളെ പരിഹസിക്കരുതെന്നും ജിറാവുത്തിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button