കോഴിക്കോട്: കോഴിക്കോട്ടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ ചൊല്ലി വിവാദം കനക്കുന്നു. സംഘപരിവാര്‍ അനുകൂലികളെ ഒഴിവാക്കി ഇടതുഎഴുത്തുകാരെ മാത്രംവച്ചാണ് മേള നടത്തുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആരോപിച്ചു. സാഹിത്യോത്സവം ആരുടെയും കുത്തകയല്ലന്നെും കണ്ണന്താനം പറഞ്ഞു. സിപിഎമ്മുകാരെ മാത്രം പങ്കടെുപ്പിക്കാനാണോ സാഹിത്യോത്സവങ്ങളെന്ന് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് ലിറ്റററി ഫെസ്റ്റിവലിന്റെ ഒരു സെഷനില്‍ സംസാരിച്ചശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ചോദിച്ചു.
തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പരിപാടിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ കേന്ദ്രം 20 ലക്ഷം രൂപയാണ് പരിപാടിക്കായി അനുവദിച്ചതെന്ന് കണ്ണന്താനം വ്യക്തമാക്കി. തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി നടന്നുവരുന്ന പരിപാടികള്‍ക്കാണ് സാധാരണ ഗതിയില്‍ ഇത്തരത്തില്‍ പണം അനുവദിക്കാറുള്ളത്. എന്നാല്‍ സാഹിത്യ സംബന്ധമായ പരിപാടിയായതിനാലും കേരളത്തില്‍ നടക്കന്ന വലിയൊരു പരിപാടിയായതിനാലും ആണ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പരിപാടിക്ക് പണം നല്‍കിയതെന്നും കണ്ണന്താനം വ്യക്തമാക്കി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പറയുന്നത് ഇടത് ചിന്താഗതിയുള്ള എഴുത്തുകാര്‍ മാത്രം പരിപാടിയില്‍ പങ്കടെുത്താല്‍ മതിയെന്നും വലതുചിന്താഗതിക്കാര്‍ വേണ്ടെന്നുമാണ്. ഇത് ശരിയല്ലാത്ത നടപടിയാണ്. എല്ലാവരെയും വിളിച്ച് എല്ലാവരുടെയും അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യകയാണ് വേണ്ടത് എന്നും കണ്ണന്താനം പറഞ്ഞു.
പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാറാണോ വലതുപക്ഷക്കാരെന്നും കണ്ണന്താനം ചോദിച്ചു. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കുന്ന എഴുത്തുകാരെല്ലാം സംഘപരിവാറിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്നവരാണ്. അരുന്ധതി റോയ്, നടന്‍ പ്രകാശ് രാജ്, കെ എസ് ഭഗവാന്‍, ആശിഷ് നന്ദി, ആനന്ദ്, ടി.പത്മനാഭന്‍, തുടങ്ങിയവരെല്ലാം മോദി സര്‍ക്കാറിനെയും ഹൈന്ദവ ഫാസിസത്തെയും രൂക്ഷമായാണ് വിമര്‍ശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പരിപാടിക്ക് രണ്ടുകോടിയോളം രൂപ അനുവദിച്ചത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. സംഘപരിവാറിനും ഫാസിസത്തിനുമെതിരെയുള്ള പോരാട്ടവേദിയായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് മാറിക്കഴിഞ്ഞു.
കവി കെ സച്ചിദാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ഫേസ്ബുക്ക്പോസ്റ്റുമായി രംഗത്തത്തെി. ‘സച്ചിദാനന്ദന്‍ ആരാണെന്നാ വിചാരിക്കുന്നത്. സാഹിത്യോല്‍സവം സി. പി.എം മേളയാക്കിമാററിയിട്ട് ന്യായം പറയുന്നോയെന്ന് അദേഹം ചോദിച്ചു.ബി. ജെ. പി ബന്ധമുള്ളവരെ ചാനല്‍ ചര്‍ച്ചക്കുപോലും വിളിക്കാന്‍ പാടില്ല പോലും. കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇരുപതുലക്ഷം വാങ്ങി ധൂര്‍ത്തടിക്കുന്നതിന് ഒരു ഉളുപ്പും സച്ചിദാനന്ദാദികള്‍ക്കില്ലേയെന്ന് ഫേസ്ബുക്കില്‍ വ്യക്തമാക്കി.
സാഹിത്യോൽസവം സി. പി. എം മേളയാക്കിമാററി- കെ സുരേന്ദ്രൻ
അതേസമയം തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമെടുത്താണ് കേന്ദ്രമന്ത്രിയുടെ ആരോപണമെന്ന് സച്ചിദാനന്ദന്‍ തിരിച്ചടിച്ചു. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തവരെ ചര്‍ച്ചകളില്‍ പങ്കടെുപ്പിക്കരുതെന്നാണ് താന്‍ പറഞ്ഞത്. വിരലിലെണ്ണാവുന്ന ഇടതുപക്ഷ ചിന്താഗതിയുള്ള എഴുത്തുകാര്‍ മാത്രമാണ് ഫെസ്റ്റില്‍ പങ്കടെുക്കുന്നത്. അല്ലാതെ ആര്‍എസ്‌എസുകാരെ പങ്കടെുപ്പിക്കുന്നതിനെതിരെയല്ല താന്‍ സംസാരിച്ചതെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.
Post Your Comments