ബംഗളൂരു•കര്‍ണാടകയിലെ സ്വതന്ത്ര എം.എല്‍.എ ബി.നാഗേന്ദ്രയും ബി.ജെ.പി എം.എല്‍.എ ആനന്ദ് സിംഗും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഹൊസപെട്ടയില്‍ നടന്ന റാലിയില്‍ വച്ചാണ് നാഗേന്ദ്ര കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് നാഗേന്ദ്ര 60 ലക്ഷം രൂപ വരുന്ന സ്വര്‍ണ പ്രതിമ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സമ്മാനിക്കുകയും ചെയ്തു.
വാത്മീകിയുടെ പ്രതിമയാണ് നാഗേന്ദ്ര വേദിയില്‍ വച്ച് രാഹുല്‍ ഗാന്ധിയ്ക്ക് സമ്മാനിച്ചത്. സ്വര്‍ണത്തില്‍ തീര്‍ത്ത പ്രതിമയ്ക്ക് 60 ലക്ഷം രൂപ ചെലവായതായി നാഗേന്ദ്ര പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നാഗേന്ദ്രയോടൊപ്പം ഇതേ റാലിയില്‍ വച്ച് വിജയനഗര്‍ ബി.എസിലെ ബി.ജെ.പി എം.എല്‍.എ ആനന്ദ് സിംഗും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. അനധികൃത ഖനനത്തില്‍ ആരോപണം നേരിടുന്ന ഇരുവരെയും കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയ്ക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ ട്വിറ്റര്‍ ആക്രമണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
2013 ഖനി മാഫിയയ്ക്കെതിരെ സിദ്ധരാമയ്യ നടത്തിയ പദയാത്ര ഓര്‍മ്മിപ്പിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യദിയൂരപ്പ, ആനന്ദ് സിംഗിനെ കോണ്‍ഗ്രസില്‍ എടുത്തതിലൂടെ സിദ്ധരാമയ്യ ഒരു അഴിമതിക്കാരനായ അവസരവാദിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് പറഞ്ഞു. 10 ശതമാനം (കമ്മീഷന്‍) മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നാണ് യദിയൂരപ്പ ട്വീറ്റില്‍ സിദ്ധരാമ്മയ്യയെ വിശേഷിപ്പിച്ചത്. സിദ്ധരാമയ്യയ്ക്ക് മറവി രോഗം പിടിപെട്ടിരിക്കുകയാണെന്നും യദിയൂരപ്പ ആരോപിച്ചു.
Post Your Comments