കേരളത്തിലെ മുസ്ലീം സമുദായത്തിനിടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നു് അറിയപ്പെടുന്നത് . മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമാണ്. ജനകീയവും സംഗീതാത്മകവുമാണ് അതിൻറെ പ്രത്യേകതകൾ. സംഗീതത്തിനു മുൻതൂക്കമുള്ളത്കൊണ്ട് തന്നെ ഗാനമാധുരിക്ക് പ്രാധാന്യം കല്പിക്കുന്നു. അതിമനോഹരമായ ഒരു മാപ്പിളപ്പാട്ട് ആസ്വദിക്കാം.എന്റെ സുഹ്‌റ എന്ന ആൽബത്തിൽ വിധു പ്രതാപ് ആലപിച്ച ഹൃദയസ്പർശിയായ ഒരു ഒപ്പന ഗാനം കാണാം .
Post Your Comments