സ്ഥിരമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍ ചൂട് ചായ കുടിച്ചാൽ അന്നനാളത്തില്‍ കാന്‍സര്‍ ഉണ്ടാകുന്നതിന് കാരമാകുമെന്നു പഠനം. ബീജിംഗിലെ പെക്കിംഗ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ജൂന്‍ എല്‍വിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ചൂടുള്ള ചായ സ്ഥിരമായ മദ്യപാനവും പുകവലിയും മൂന്ന് ശീലങ്ങൾ ഉള്ളവരില്‍ അര്‍ബുദം ഉണ്ടാകാനുള്ള സാദ്ധ്യത ഈ ശീലങ്ങള്‍ ഇല്ലാത്തവരെ അപേക്ഷിച്ച് അഞ്ച് മടങ്ങാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം നാല് ലക്ഷത്തിലധികം പേരാണ് അന്നനാളത്തിലെ കാന്‍സര്‍ കാരണം മരിക്കുന്നതെന്നു ലോകാരോഗ്യ സംഘടനയുടെ കണക്കുകകൾ പറയുന്നു.
നിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് അർബുദം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്ന് നില നിൽക്കുന്നു. പുകവലിയാണ് ഇന്ത്യയിൽ ക്യാൻസർ രോഗികളുടെ എണ്ണം വർധിപ്പിക്കാനുള്ള മുഖ്യകാരണം. ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്‌നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് പുകവലി കാരണമാകുന്നു.
Read also ;ബിയർ ഉപയോഗിച്ച് ക്യാന്‍സറിനെ പ്രതിരോധിക്കാം
Post Your Comments