Latest NewsIndiaNews

രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു; സ്‌കൂളിന് മുന്നിൽ രക്ഷകർത്താക്കളുടെ പ്രതിഷേധം

കൊല്‍ക്കത്ത: രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് സ്കൂളിനു മുന്നില്‍ രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം. സ്കൂളിലെ നൃത്താധ്യാപകനാണ് ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. അധ്യാപകനെ ഭയന്ന് കാര്യങ്ങള്‍ ആരോടും പറയാതിരുന്ന കുട്ടി കഴിഞ്ഞ ദിവസങ്ങളില്‍ സ്കൂളില്‍ പോകാന്‍ വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തായത്.

Read Also: കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ് ഇന്ത്യക്കാരിയായ 41 വയസുകാരിക്ക് ദാരുണാന്ത്യം

വിവരമറിഞ്ഞ മാതാപിതാക്കള്‍ സ്കൂളിലെത്തുകയും അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്കൂള്‍ അധികൃതർ അനുകൂല നടപടി എടുക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ കൂട്ടുനിന്ന സ്കൂള്‍ അധികൃതര്‍ക്കും പ്രിന്‍സിപ്പലിനും എതിരെ നടപടി ആവശ്യപ്പെട്ടാണ് രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button