തന്റേടത്തിന്റെ ആള്‍രൂപമായിരുന്ന എന്നാല്‍ സ്‌നേഹം മാത്രം ദൗര്‍ബല്യമായിരുന്ന ഒരാള്‍…പി.കേശവ് ദേവ്. മലയാളസാഹിത്യത്തിന്റെ ഒരേയൊരു ദേവ് പി.കേശവ്‌ദേവിന്റെ ഭാര്യ സീതാലക്ഷ്മിദേവ് സംഭവബഹുലമായ ആ പഴയ പ്രണയകാലത്തെ ഓര്‍ത്തെടുക്കുന്നു. നിത്യകാമുകിയെന്നാണ് സീതാലക്ഷമി സ്വയം വിശേഷിപ്പിക്കുന്നത്. ദേവിനേടുളള പ്രണയത്തിന്റെ തീവ്രതയില്‍ സീതാലക്ഷമി എഴുതിയ പുസ്തകമാണ് കേശവ് ദേവ് എന്റെ നിത്യകാമുകന്‍.
സമാനതളില്ലാത്ത അപൂര്‍വമായ ഒരു പ്രണയമായിരുന്നു ദേവിന്റേതും സീതാലക്ഷമിയുടേതും. 40 ലേറെ വയസിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നു ഇരുവരും തമ്മില്‍. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ സ്‌ക്കൂള്‍ ലൈബ്രറിയിലില്‍ നിന്നെടുത്ത ഓടയില്‍ നിന്ന് എന്ന പുസ്തകം സീതാലക്ഷമിയെ വളരെയധികം ആകര്‍ഷിച്ചു.അന്നുമുതല്‍ തേന്നിത്തുടങ്ങിയ ആഗ്രഹമാണ് കഥാകാരനെ ഒന്നുകാണണം. ആയിടക്കാണ് സീത്‌ലക്ഷമിയുടെ കുടുംബം തൈക്കാട്ടേക്ക് താമസം മാറിയതും. അധികം താമസിക്കാതെ ഇതേ വാടകവീടിനു സമീപത്തായി കേശവദേവും താമസത്തിനെത്തി. കാണാന്‍ ആഗ്രഹിച്ച കഥാകാരമാണ് തൊട്ടടുത്തായി താമസത്തിനെത്തിയിരിക്കുന്നെന്നറിഞ്ഞ സീതാലക്ഷമി പരിചയപ്പെടാനായി ഓടിയെത്തി. എതാണ്ട് 50നു മുകളില്‍ പ്രായമുളള ഒരാള്‍. സൗന്ദര്യ സങ്കല്പങ്ങള്‍ ഇല്ലായിരുന്നതിനാല്‍ പ്രത്യകിച്ചൊന്നും തോന്നിയില്ല. കൂട്ടു വന്ന അനുജത്തിമാര്‍ ഓടിപ്പോയപ്പോള്‍ സീതാലക്ഷമി ദേവിനെ നോക്കി ചിരിച്ചുകൊണ്ടു നിന്നു. ഈ ചിരിയുടെ പേര് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇതായിരുന്നു ആദ്യ കുടിക്കാഴ്ച്ച.
പിന്നിട് ദേവിന്റെ വീട്ടില്‍ നിന്ന് പുസ്തകങ്ങളെടുക്കാന്‍ പോയതോടെയാണ് മാനസികമായി അടുത്തത്. വിവാഹം കഴിച്ചപ്പോള്‍ വിമര്‍ശനത്തിന്റെ കുത്തൊഴുക്കായിരുന്നു. പ്രായപൂര്‍ത്തി ആകാത്ത മകളെ വിവാഹം കഴിച്ച ദേവിനെതിരെ സിതാലക്ഷമിയുടെ അമ്മ പരാതി നല്കിയെങ്കിലും പിന്നീടത് പിന്‍വലിച്ചു. 40 ലേറെ വയസിന്റെ വ്യത്യാസം ഇരുവരും തമ്മിലുണ്ടായിരുന്നു. സമൂഹം ഒന്നടങ്കം പുച്ഛിച്ചു. അപ്പോളെല്ലാം സീതാലക്ഷമി പ്രതികരിച്ചത് സ്വതസിദ്ധമായ പുഞ്ചിരിയോടു കൂടിയായിരുന്നൂ. അപ്പുപ്പനും മോളും.അച്ഛനും മോളും എന്നെല്ലാം പരിഹാസങ്ങള്‍ കേട്ടു. ആരെയും കൂസാതെ ഞങ്ങള്‍ അപ്പോഴും പ്രണയിചിച്ചു കൊണ്ടേയിരുന്നു. സിനിമയ്ക്കു പോകുമ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ കളിയാക്കുമായിരുന്നു.
കേശവ് ദേവ് മരിച്ചിട്ട് 34 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.എന്നാല്‍ സീതാലക്ഷമി ദേവിന് ഇപ്പോഴും അതംഗീതരിക്കാനാവുന്നില്ല. പൊട്ടു തൊട്ട് പൂവു ചൂടി അണിഞ്ഞൊരുങ്ങി ഇന്നും അവര്‍ ദേവിന്റെ നിത്യകാമുകിയായി ജീവിക്കുകയാണ്. ആ പ്രണയത്തെ അനുദിനമെന്നോണം ആഘോഷിക്കുയാണ്. സമൂഹത്തെ അതിന്റെ പരമ്പരാഗത ആചാരങ്ങളെ ഒന്നും തന്നെ ഇക്കാര്യത്തില്‍ അവര്‍ കണക്കിലെടുക്കുന്നില്ല. ഈ അപൂര്‍വ്വ പ്രണയകഥ വായിച്ചറിഞ്ഞവര്‍ കാണാന്‍ വരാറുണ്ട്. ചിലര്‍ വിളിക്കാറുമുണ്ട്.
ഇപ്പോഴും ഞങ്ങള്‍ പ്രണയിക്കുന്നുവെന്ന് സീതാലക്ഷി പറയുമ്പോള്‍ മകനും പ്രശസ്ത ഡയബറ്റോളജിസിറ്റുമായ ജ്യോതിദേവും ഇക്കാര്യത്തില്‍ അമ്മയെ മനസിലാക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. പുതിയകാലത്തെ പ്രണയത്തോട് സീതാലക്ഷമിക്ക് ചിലത് പറയാനുണ്ട്. മനുഷ്യത്വം വേണം,സ്‌നേഹം സത്യസന്ധമായിരിക്കണം. പ്രണയിച്ചാല്‍ അത് വിവാഹത്തിലെത്തണം. പ്രണയത്തിന് വ്യവസ്ഥകള്‍ ഒന്നും തന്നെയില്ല.അത് പ്രണയം മാത്രമാണ് അതിന് പ്രായമോ സൗന്ദര്യമോ ഒന്നും വിഷയമല്ല.
തയ്യറാക്കിയത്: ഷീജ
Post Your Comments