ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജയിലുകളില്‍ ഗോശാല വരുന്നു. തടവുകാര്‍ക്കാണ് പശുക്കളെ മേയ്ക്കാനുള്ള ചുമതല. ജയില്‍ അധികൃതര്‍ ജയിലുകളില്‍ പശുക്കളെ പരിപാലിക്കുന്നതിന് ആവശ്യത്തിലേറെ സ്ഥലവും ആളുകളുമുണ്ടെന്ന് വ്യക്തമാക്കുന്നു.
ജയിലുകളില്‍ ഗോശാല തുടങ്ങാനുള്ള ആശയം മുന്നോട്ടുവച്ചത് ഗോ സേവാ ആയോഗ് ആണ്. ഇതിനു ശേഷം യു.പി പോലീസ് 12 ജയിലുകള്‍ ഇപ്രകാരം ഗോശാലകള്‍ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു. 16 നഗരങ്ങളിലും 1000 പശുക്കളെ വീതം ഉള്‍ക്കൊള്ളാവുന്ന ഗോശാലക പദ്ധതിക്ക് അടുത്തകാലത്ത് ഏഴ് ജില്ലകളിലും അനുമതി നല്‍കിയിരുന്നു. ഗോ സേവാ ആയോഗിന്റെ തലവന്‍ മുന്‍ ഐ.എ.എസ് ഓഫീസര്‍ രാജീവ് ഗുപ്തയാണ്.
സര്‍ക്കാര്‍ ജയിലുകളില്‍ പശുക്കളെ പാര്‍പ്പിക്കുന്നത് ആവശ്യത്തിന് ഷെഡ്ഡുകളും മതിലുകളും നിര്‍മ്മിച്ചുനല്‍കും. ജില്ലാ കലക്ടറുടെ കീഴില്‍ ഇവയുടെ പരിപാലനത്തിന് ഒരു സമിതിയും രൂപീകരിക്കും. ഈ സമിതി പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ഉള്‍പ്പെടുന്നതായിരിക്കും.
Post Your Comments