തിരുവനന്തപുരം•വിഴിഞ്ഞം പുതിയ തുറയില്‍ 11 മാസം പ്രായമായ കുഞ്ഞിനേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ റോസ് മേരിയുടെ കാമുകനെക്കുറിച്ച് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍. സാജന് റോസ് മേരിയെക്കൂടാതെ ഒരു ഡസനിലേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് വിവരം. ഇയാളുടെ കൂട്ടുകാരില്‍ പലരും എയ്ഡ്സ് രോഗികള്‍ ആണത്രേ. മാത്രമല്ല, പല ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പുതിയതുറ പി.എം. ഹൗസിൽ റോസ്മേരി എന്ന 22 കാരി യാണ് കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച് കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തിൽ സജൻ (27) നൊപ്പം പോയത്. റോസ് മേരിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
കഴിഞ്ഞ 22 നാണ് പുആശുപത്രിയിൽ പോകുന്നുവെന്ന് അറിയിച്ചായിരുന്നു യുവതി കുഞ്ഞുമായിവീടുവിട്ടിറങ്ങിയത്. വീട്ടുകാർ പരാതിപ്പെട്ടതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ കാഞ്ഞിരംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവല്ലയിൽ ഉള്ളതായി കണ്ടെത്തി. പോലീസ് തിരയുന്നതായി മനസിലാക്കിയ ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നു.
കാഞ്ചിപുരം, തിരുപ്പതി ഉൾപ്പെയുള്ള ക്ഷേത്രങ്ങളിൽ മാറിമാറി തങ്ങി പോലീസിനെ വട്ടംകറക്കി. കുഞ്ഞിനെ വച്ച് ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാനുള്ള ശ്രമവും നടത്തി.
വീട്ടുകാർ പരാതി പിൻവലിക്കാൻ സ്റ്റേഷനിലെത്തിയെങ്കിലും പോലീസുകാർ അനുനയിപ്പിച്ചു പറഞ്ഞയച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ ഇരുവരും നെയ്യാറ്റിൻകരയിലെത്തി കുഞ്ഞിനെ ഷോപ്പികോംപ്ലക്സിൽ മാലിന്യത്തിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ബാലരാമപുരത്ത് എത്തിയ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച വിവരം വീട്ടിൽ വിളിച്ചറിയിച്ചു. രാവിലെ ആറോടെ വീട്ടുകാർ കണ്ടെത്തിയ കുഞ്ഞിനെ സ്റ്റേഷനിൽ ഹാജരാക്കി.
തുടര്‍ന്ന് പോലീസ് കമിതാക്കള്‍ക്കായി തെരച്ചില്‍ ശക്തമാക്കി. ടവർ ലൊക്കേഷൻ വഴി ഇവർ വിഴിഞ്ഞം മേഖലയിലുള്ളതായി മനസിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. ആഴിമലയിലെ പാറക്കെട്ടിൽ ഒളിച്ചിരിന്ന സജനെ ബലപ്രയോഗത്തിലൂടെയാണു കീഴ്പ്പെടുത്തിയത്.
പൂവാർ, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണ് സജൻ. കാഞ്ഞിരംകുളത്ത് മാത്രം സാജനെതിരെ ആറു കേസുണ്ട്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 22 വരെ റിമാൻഡു ചെയ്തു.
റോസ് മേരിയും സാജനും സ്ക്കൂള് പഠനം കാലം മുതല്‍ പ്രണയത്തിലായിരുന്നു എന്നാണ് വിവരം.ഇതിനിടെ ഇയാള്‍ ഗുണ്ടയായതോടെ ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജീവനക്കാരിയായിരുന്ന റോസ്മേരി പ്രവാസിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. ഭര്‍ത്താവ് മടങ്ങി പോയതോടെ പൂര്‍വ്വ കാമുകനുമായി വീണ്ടും അടുക്കുകയും ചെയ്തു. കാമുകന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു കുട്ടിയെ ഉപേക്ഷിക്കാന്‍ തയാറായതെന്നു യുവതി പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്. നാലുമാസം മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍നിന്നു മടങ്ങിയത്. കുട്ടിയെ ഉപേക്ഷിച്ച സംഭവം അറിഞ്ഞ് ഇന്നലെ നാട്ടിലെത്തി. കുഞ്ഞിനെ സ്വീകരിച്ചു വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് ഉപദേശിച്ചുവെങ്കിലും കാമുകന് മാത്രം മതിയെന്ന നിലപാടിലായിരുന്നു യുവതി.
Post Your Comments